മലപ്പുറം: മഴ ശക്തിപ്രാപിച്ചിട്ടില്ല, അതിന് മുന്‍പേ പകര്ച്ചപ്പനിയെത്തി. ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ഒരുപോലെ പേടിപ്പിച്ചുകൊണ്ട് പനി പടരുകയാണ്. ജില്ലയിലെ ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞു.
പനി ലക്ഷണങ്ങളോടെ ഡോക്ടറെ കാണാനെത്തുന്നവര്‍ക്ക് നിക്കാന്‍പോലും സ്ഥലമില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞു. 800 മുതല്‍ 1500 വരെ ആളുകള്‍ ഒരു ദിവസം ജില്ലാ ആശുപത്രികളില്‍ പനിക്കായി ചികിത്സ തേടുന്നുണ്ട്.
മാലിന്യപ്രശ്നങ്ങള്‍ രൂക്ഷമായ തിരൂരിലാണ് പനിക്കാരുടെ എണ്ണം കൂടുതല്‍. രോഗികള്‍ വര്‍ധിക്കുന്നതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് തിരൂര്‍ ജില്ലാ ആശുപത്രി അധികൃതരുചെ തീരുമാനം എന്നാല്‍, വാര്‍ഡുകളില്‍ രോഗികളുടെ തിരക്ക് ഏറെയാണ്. 164 കിടക്കകളുള്ള വാര്‍ഡില്‍ ഇനി രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
നഴ്സുമാരുടെയും ശുചീകരണ തൊഴിലാളികളുടെയും മറ്റും കുറവ് തിരൂര്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. തിരൂരിലെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ദിവസേന ഒട്ടേറെ പനിബാധിതര്‍ ചികിത്സ തേടിയെത്തുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലും സ്ഥിതി മോശമല്ല.
ഡെങ്കിപ്പനി ബാധിച്ചവരാണ് ഏറെയും. മാലിന്യസംസ്കരണത്തിലും മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ പിന്നോട്ട് പോയതാണ് പനി പടരാനുള്ള പ്രധാന കാരണം.
മലയോര മേഖലയില്‍ ഇതിനോടകം നിരവധി ആളുകള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഞ്ചേരി കാരക്കുന്നില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡെങ്കിപ്പനിക്ക് ചികിത്സ നേടിയിരുന്നു. എന്നാല്‍ വളരെ വൈകിയാണ് എലിപ്പനിയാണെന്ന് മനസിലാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ചികിത്സതേടി കുറെ ആളുകള്‍ ഒന്നിച്ചെത്തിയാല്‍ അവര്‍ക്കെല്ലാം ചികിത്സ നല്കാന് ആശുപത്രികള്‍ക്ക് കഴിയുന്നില്ല.
ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വെല്ലുവിളിയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: