മുംബൈ: എട്ട് വര്‍ഷം നീണ്ട കാവസാക്കി-ബജാജ് സഖ്യത്തിന് അന്ത്യമാകുന്നു. അടുത്തമാസം ഒന്നുമുതല്‍ യാതൊരു ഇടപാടുമുണ്ടായിരിക്കില്ലെന്നും ഇക്കാര്യത്തില്‍ ഇരു കമ്പനികളും പരസ്പരം ധാരണയായെന്നും ബജാജ് അറിയിച്ചു.
വാഹനനിര്‍മാതാക്കളായ ബജാജിന്റെ വിപണനത്തിനും ഇതിന് ശേഷമുളള സേവനങ്ങള്‍ക്കുമാണ് കാവസാക്കിയുടെ പങ്കാളിത്തമുളളത്. ഇപ്പോഴുളള ഇടപാടുകാര്‍ക്കും പുതിയ ഇടപാടുകാര്‍ക്കും അടുത്തമാസം ഒന്നുമുതല്‍ ഇന്ത്യ കാവാസാക്കി മോട്ടോഴ്സ് ആകും സേവനങ്ങള്‍ നല്‍കുക. കാവാസാക്കി ഹെവി ഇന്‍ഡസ്ട്രീസ് ജപ്പാന് എന്ന കമ്പനിയുടെ ഭാഗമാണിത്. 2010 ജൂലൈ മുതലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ഇന്ത്യയില്‍ വിപണി സഖ്യത്തിന് മാത്രമാണ് അന്ത്യമാകുകയെന്നും ബജാജ് വ്യക്തമാക്കി. ഭാവിയിലും ഇപ്പോഴും മറ്റ് രാജ്യങ്ങളിലെ ഇടപാടുകളില്‍ ഇരുകമ്പനികളും തമ്മിലുളള സഹകരണം തുടരുമെന്നും ബജാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: