മുംബൈ: ഒരു വര്‍ഷത്തേക്ക് വിപണിയില്‍ നിന്ന് ഓഹരി സമാഹരണം നടത്തുന്നതില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സെബിയുടെ വിലക്ക്. റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയില്‍ നിയമം ലംഘിച്ചും വളഞ്ഞ വഴികളിലൂടെയും കമ്പനി വന്‍തോതില്‍ ലാഭമുണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
വിലക്കിനെതിരെ സെക്യൂരിറ്റീസ് അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. വിലക്കിന് പുറമെ റിലയന്‍സ് 447.27 കോടി രൂപ തിരിച്ചടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. 2007 നവംബര്‍ 29 മുതല്‍ ഈ തുകയുടെ 12 ശതമാനം പലിശയും നല്‍കേണ്ടതുണ്ട്. അതായത് ഏകദേശം 1300 കോടി രൂപ കമ്പനി നല്‍കേണ്ടി വരും. അനധികൃതമായി കമ്പനി 513 കോടി രൂപ സമ്പാദിച്ചുവെന്ന് സെബിയുടെ സ്ഥിരം അംഗം ജി മഹാലിംഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: