ന്യൂദല്‍ഹി: ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ ഇവ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ശക്തമാക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വത്തിലുള്ള ഈ നടപടികള്‍ക്കായി കേന്ദ്രം നിയമ പരിഷ്കാരങ്ങളും കൊണ്ടുവരുന്നുണ്ട്. കേന്ദ്ര ധനമന്ത്രാലയ ഉന്നത വൃത്തങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്.
ഏപ്രില്‍- ഡിസംബര്‍ കാലയളവിലെ ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ ഒരു ലക്ഷം കോടിയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതെ ത്തുടര്‍ന്നാണ് ഇവ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്. ധനമന്ത്രാലയവും, ആര്‍ബിഐയും, പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു.
ഇതുപ്രകാരം വിവിധ ബാങ്കുകളില്‍ നിന്ന് ഒരാള്‍ തന്നെ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കേസുകള്‍ ഉണ്ടെങ്കില്‍ ഇത് തിരിച്ചുപിടിക്കുന്നതിനായി ഈ ബാങ്കുകള്‍ തമ്മില്‍ ഒരു ഫോറം ഉണ്ടാക്കിയെടുക്കുന്നതാണ് (ജോയിന്റ് ലെന്‍ഡേഴ്സ് ഫോറം). ആര്‍ബിഐ ആകും ഇതിന് നേതൃത്വം നല്‍കുക. ബാങ്കുകള്‍ക്ക് 100 കോടിയില്‍ കൂടുതല്‍ കിട്ടാക്കടമുണ്ടെങ്കിലാണ് ഈ ജെഎല്‍എഫ് രൂപീകരിക്കുക
എന്നാല്‍ വായ്പയെടുത്തവര്‍ക്ക് ഇത് ഒറ്റത്തവണയിലൂടെ മുഴുവന്‍ തുകയും അടയ്ക്കാനും അനുമതി നല്‍കുന്നുണ്ട്. ഇല്ലെങ്കില്‍ ലേലം ഉള്‍പ്പടെയുള്ള നടപടികളിലേക്ക് ബാങ്കുകള്‍ നീങ്ങുന്നതാണ്. ഈ നടപടികളില്‍ എന്തെങ്കിലും വീഴ്ച്ചയുണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി ഓവര്‍സൈറ്റ് കമ്മിറ്റിക്ക് (ഒസി) രൂപം നല്‍കാനും കേന്ദ്രം നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉന്നത സമിതിയെ അറിയിച്ച ശേഷം മാത്രമേ കിട്ടാക്ക
ടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: