ബന്തടുക്ക: കഴിഞ്ഞ നാല് മാസകാലമായി ബന്തടുക്ക നിവാസികളുടെ ദുരവസ്ഥയ്ക്ക് ഒരു പരിഹാരവുമില്ല. മലയോര മേഖലയായ ബന്തടുക്ക ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ബന്തടുക്ക വില്ലേജ് ഓഫീസില്‍ കഴിഞ്ഞ നാല് മാസകാലമായി വില്ലേജ് ഓഫീസര്‍ ഇല്ല. ഇതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തില്‍ ബന്തടുക്ക നിവാസികളുടെ ഒപ്പ് ശേഖരിച്ച് ഭീമന് ഹര്‍ജിയുമായി ആര്‍ഡിഒയെ സമീപിക്കും. ഒപ്പ് ശേഖരണത്തിന് ഇന്നലെ തുടക്കമായി. പട്ടികജാതി/പട്ടികവര്‍ഗ കോളനി കുടുതലായി താമസിക്കുന്ന വില്ലേജിന്റെ കീഴിലാണ് ഈ ദുരവസ്ഥ. നിലവില്‍ കരിവേടകം വില്ലേജ് ഓഫീസര്‍ക്കാണ് അധിക ചുമതല നല്‍കിയിട്ടുള്ളത് ഇതു മൂലം 3 കിലോമീറ്റര്‍ അകലെയുള്ള കരിവേടകം വില്ലേജ് സ്ഥിതി ചെയ്യുന്ന ആനക്കല്ലില്‍ ചെന്ന് ഒപ്പ് വാങ്ങി ബന്തടുക്ക വില്ലേജ് ഓഫീസില്‍ തിരിച്ച് വന്ന് സീല്‍ വാങ്ങിക്കേണ്ട അവസ്ഥയിലാണ് പൊതുജനം. ലോണ്‍ സംബന്ധമായ രേഖകള്‍, പധാനമന്ത്രി ആവാസ യോജന സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ നിരവധി രേഖകളാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കാതെ കെട്ടികിടക്കുകയാണ്. ഒരു വില്ലേജ് അസിസ്റ്റന്റ്, രണ്ട് ഫീല്‍ഡ് അസിസ്റ്റന്റ മാത്രമാണ് നിലവില്‍ വില്ലേജ് ഓഫീസില്‍ ഉള്ളത്. ബന്തടുക്ക നിവാസികള്‍ അനുഭവിക്കുന്ന ഈ ദുരവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് യുവമോര്‍ച്ച ഭീമന് ഹര്‍ജിയുമായി മുന്നോട്ട് പോകുന്നത്. യുവമോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി മഹേഷ് ഗോപാല്‍ ബന്തടുക്ക, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് മലാംകുണ്ട്, രാഹുല്‍ മാരിപടുപ്പ് വിഷ്ണു ബന്തടുക്ക, കുഞ്ഞിരാമന് തുടങ്ങിയവര്‍ ഒപ്പുശേഖരണത്തിന് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: