ന്യൂദല്‍ഹി: ന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കുമായി സഹകരിക്കാന്‍ രണ്ട് ഡസനില്‍ അധികം കമ്പനികള്‍ മുന്നോട്ടു വന്നതായി കേന്ദ്ര വിവരവിനിമയ മന്ത്രി മനോജ് സിന്‍ഹ രാജ്യസഭയില്‍ അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കുമായി സഹകരിച്ച് ഛത്തീസ്ഗഢിലെ റായ്പൂരും ജാര്‍ഖണ്ഡിലെ റാഞ്ചിയിലുമാണ് അടിസ്ഥാന ഉത്പന്നങ്ങളും ബാങ്കിങ്ങ് സേവനങ്ങളുമായി 2017 ജനുവരി 30 ന് പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ആരംഭിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കിനു പുറമേ യെസ് ബാങ്ക്, യൂണിയന് ബാങ്ക്, ഐഡിബിഐ ബാങ്ക്, എസ്ബിഐ, ആക്സിസ്, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്സി ബാങ്ക്, ഡച്ച് ബാങ്ക്, ബാര്‍ക്ലേസ് ബാങ്ക്, സിറ്റി ബാങ്ക്, നബാര്‍ഡ്, എച്ച്എസ്ബിസി, മൈക്രോ സേവ്, അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ദേന ബാങ്ക്, എഫ്ഐഎ, കൊടക് മഹീന്ദ്ര ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, റോയല്‍ സുന്ദരം, പിഎന്‍ബി മെറ്റ്ലൈഫ്, ഐസിഐസിഐ ലൊംബാര്‍ഡ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ബജാജ് അലയന്‍സ് ലൈഫ് എന്നിവയാണ് പോസ്റ്റ് പെയ്മെന്റ് ബാങ്കുമായി സഹകരിക്കാന്‍ താത്പര്യം അറിയിച്ചിട്ടുള്ളത്. ഈ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സാധാരണക്കാരന് ലഭിക്കുന്ന മൂല്യം വിലയിരുത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: