കാഴഞ്ചേരി: കൃഷിക്ക് മാരകമായ വിഷപ്രയോഗം നടത്തുന്നതുമൂലം ജനങ്ങള്‍ക്ക് അസുഖങ്ങള്‍ പടരുന്നു. മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ 9-ാം വാര്‍ഡ് കുഴിക്കാലായിലാണ് സംഭവം. അഞ്ചേക്കര്‍ സ്ഥലത്ത് നടത്തുന്ന കൈതകൃഷിക്കുവേണ്ടി തളിക്കുന്ന മാരക വിഷമാണ് നാട്ടിലെ ജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ ദുരിതം വിതയ്‌ക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെകൊണ്ട് രാത്രിയിലാണ് മാരകമായ വിഷ പ്രയോഗം നടത്തുന്നത്. ഇതുമൂലം പ്രദേശവാസികള്‍ക്ക് ചൊറിച്ചില്‍, തലവേദന മുതലായ അസുഖങ്ങളും ആട്, പശു തുടങ്ങിയവയ്‌ക്ക് ജീവഹാനിയും സംഭവിക്കുന്നു.
ഇതിനെതിരെ പഞ്ചായത്തിലും ആരോഗ്യവിഭാഗത്തിനും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഒരു ഗ്രാമത്തെ മാരകമായ അസുഖത്തിലേക്ക് തള്ളിവിടുന്നതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധയോഗം കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബാബു കുഴിക്കാല, ബിജു കരിക്കോട്, രാമകൃഷ്ണപിള്ള, മധു ടി.കെ, റെജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: