നെടുമ്പാശ്ശേരി: കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെ വേനല്‍ക്കാല വിമാന സര്‍വീസുകള്‍ പുനഃസംഘടിപ്പിച്ചു. ദല്‍ഹിക്കും തിരുവനന്തപുരത്തേക്കും കൂടുതല്‍ സര്‍വീസുകളുണ്ട്. കൊല്‍ക്കത്തയ്ക്ക് നേരിട്ടു പറക്കാം.
സര്‍വീസുകള്‍ അത് 1314 ആയി. അഹമ്മദാബാദിലേയ്ക്ക് നേരിട്ട് മുംബൈവഴി യും ഏഴു വീതം സര്‍വീസുകള്‍. ജയ്പൂരിലേയ്ക്ക് അഹമ്മദാബാദ് വഴി ഏഴെണ്ണം.
രാജ്യാന്തര സെക്ടറില്‍ ഏറ്റവും സര്‍വീസ് ദുബായിലേയ്ക്കാണ്; ആഴ്ചയില്‍ 60. ഷാര്‍ജയിലേയ്ക്കും മസ്ക്കറ്റിലേയ്ക്കും പ്രതിവാരം 35 വീതം. എയര്‍ ഇന്ത്യ മാത്രം രാജ്യാന്തര സെക്ടറില്‍ പ്രതിവാരം 82 സര്‍വീസ് നടത്തും. ദല്‍ഹിയിലേയ്ക്ക് എയര്‍ ഇന്ത്യ പ്രതിദിനം ഒരു സര്‍വീസ് കൂട്ടി. ഇത് ദിവസവും ഉച്ചതിരിഞ്ഞ് 4.10 ന് കൊച്ചിയിലെത്തി 4.55 ന് മടങ്ങും.
സ്പൈസ് ജെറ്റ് സര്‍വീസ് 28ല്‍ നിന്ന് 42 ആയി. ഷാര്‍ജയിലേയ്ക്ക് പ്രതിദിന അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ സര്‍വീസ് 224ല്‍ നിന്ന് 252 ആയി. നിലവിലുള്ളവയ്ക്കു പുറമേ ഒന്നിടിവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരം-കൊച്ചി-തിരുവനന്തപുരം റൂട്ടില്‍ ഇന്‍ഡിഗോ വിമാനമുണ്ടാകും.
ചൊവ്വ,വ്യാഴം,ശനി,ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.15 ന് തിരുവനന്തപുരത്ത് നിന്ന് ഇന്‍ഡിഗോ വിമാനം കൊച്ചിയിലെത്തും. ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തേയ്ക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തും. ഇവ മെയ് 10 ന് തുടങ്ങും.
ഹൈദരാബാദ്-കൊച്ചി-ചെന്നൈ, ബാംഗ്ലൂര്‍-കൊച്ചി-ബാംഗ്ലൂര്‍ എന്നീ റൂട്ടുകളിലേയ്ക്ക് പ്രതിദിന സര്‍വീസുകള്‍ ഇന്‍ഡിഗോ അധികമായി നടത്തും.
കൊല്‍ക്കത്ത-കൊച്ചി-കൊല്‍ക്കത്ത റൂട്ടില്‍ ഇന്‍ഡിഗോ നേരിട്ടുള്ള പുതിയ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ രാത്രി 9.45 ന്
കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചിയില്‍ വിമാനമെത്തും. പിറ്റേന്ന്
ഉച്ചയ്ക്ക് 1.05 ന് കൊല്‍ക്കത്തയ്ക്ക് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: