തൃശൂര്‍: കല്യാണ്‍ സില്‍ക്സിന്റെ ഫെതര്‍ലൈറ്റ് ബ്രൈഡല്‍ സാരി സീരീസിന്റെ പുതിയ എഡിഷന് എത്തുന്നു. വലിയ പുതുമകളും ചെറിയ വിലയുമായി. സൂപ്പര്‍ ഫെതര്‍ലൈറ്റ് എന്ന പേരിലാണ് മലയാളി വധുവിനെ വിസ്മയിപ്പിക്കാന് ഒരുങ്ങുന്ന കല്യാണ്‍ സില്‍ക്സിന്റെ ഈ എക്സ്ക്ലൂസീവ് ബ്രൈഡല്‍ സാരി എഡിഷന് വിപണിയില്‍ എത്തുന്നത്. ഭാരക്കുറവാണ് ഏറ്റവും വലിയ സവിശേഷത. ഭാരം ഗണ്യമായി കുറക്കാന്‍ സൂപ്പര്‍സോഫ്റ്റ് എ ഗ്രേഡ് സില്‍ക്കിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ലൈറ്റ് ബ്രൈഡല്‍ സാരി എന്ന മലയാളികളുടെ മനം കവര്‍ന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൂപ്പര്‍ ഫെതര്‍ലൈറ്റ് എന്ന പുതിയ ബ്രൈഡല്‍ സാരി സീരീസിന് കല്യാണ്‍ സില്‍ക്സ് രൂപം നല്‍കിയത്. ഇത്തരമൊരു ആശയം പ്രാവര്‍ത്തികമാക്കുക ്രശമകരമായിരുന്നു. പക്ഷേ കല്യാണ്‍ സില്‍ക്സില്‍ നിന്ന് മലയാളി സമൂഹം ഓരോ വെഡ്ഡിംഗ് സീസണിലും ഒട്ടേറെ പുതുമകള്‍ പ്രതീക്ഷിക്കുന്നുവെന്ന തിരിച്ചറിവാണ് ദൗത്യം ഏറ്റെടുക്കാനുള്ള കരുത്ത് പകര്‍ന്നതെന്ന് സിഎംഡി ടി.എസ്. പട്ടാഭിരാമന് പറഞ്ഞു. 5000 രൂപ മുതല്‍ 3 ലക്ഷം രൂപവരെയാണ് ഈ ശ്രേണിയിലെ സാരികളുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: