മേപ്പാടി: വെള്ളക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മേപ്പാടി നത്തന്‍കുനി പുല്ലൂര്‍ക്കുന്ന് ആദിവാസി കോളനിയിലെ ചന്ദ്രന്റെ മകന് രതീഷ് (20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിനസം ഏഴിന് രാത്രി 11 മണിയോടെ കാരാപ്പുഴ റിസര്‍വ്വോയറില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് രതീഷിനെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഫയര്‍ ഫോഴ്സ് തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഇന്നലെ പത്തരയോടെ സംഭവസ്ഥലത്ത് നിന്നും അഞ്ഞൂറ് മീറ്ററോളം മാറി മൃതദേഹം വെള്ളത്തില്‍ പൊന്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: