മണ്ണാര്‍ക്കാട്: നഗരസഭയില്‍ ഓട്ടോ സ്റ്റിക്കര്‍ വിവാദം കൗണ്‍സില്‍മാരുടെ യോഗത്തില്‍ എടുത്തതാണെന്നും ഓട്ടോറിക്ഷകള്‍ സ്റ്റിക്കര്‍ അടിക്കുന്നതും വിതരണം ചെയ്യുന്നതും അനൗദ്യോഗികമാണെന്നും യുഡിഎഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്‍ഡിഎഫിലെ കൗണ്‍സിലറും വൈസ്ചെയര്‍മാനുമാണ് സ്റ്റിക്കര്‍ വിതരണത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത്.
മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിലെതന്നെ കൗണ്‍സിലര്‍മാര്‍ പരസ്പ്പരം പകപോക്കുകയാണ്. ഇതില്‍ കരുവാക്കപ്പെടുന്നത് ചെയര്‍പേഴ്സനാണെന്നും ഇവര്‍ പറഞ്ഞു.
സ്റ്റിക്കര്‍ നല്കി പണപ്പിരിവ് നടത്തിയത് പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ്.ഇതില്‍ നഗരസഭക്ക് പങ്കില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അഴിമതി മൂടിവെക്കാനാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഇതിനെതിരെ നാളെ രാവിലെ പത്ത് മണിക്ക് നഗരസഭാ പരിസരത്ത് യുഡിഎഫിന്റെ നേതൃത്വത്തില്വിശദീകരണ യോഗം നടത്തും.
യുഡിഎഫിലെ ഷൗക്കത്തലി,മുത്തു,ഫായിദ ബഷീര്‍,റഫീക്ക് കുന്തിപ്പുഴപത്രസമ്മേളനത്തില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: