കല്ലടിക്കോട്: പനയംമ്പാടം ഗവ. യുപി സ്കൂളിനു സമീപത്തുള്ള പൊതുകുളം കാടുകയറി നശിക്കുന്നു.
പതിനഞ്ച് വര്‍ഷംമുമ്പ് പഞ്ചായത്ത് അറ്റകുറ്റപ്പണികള്‍ ചെയ്തു എന്നല്ലാതെ ആരും അവിടെക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.നൂറില്‍ കൂടുതല്‍ കുടുബങ്ങള്‍ താമസിക്കുന്ന ഇവിടെ കുളം ഉപയോഗ യോഗ്യമാക്കിയാല്‍ പരിസരത്തെ ജലസ്രോതസ്സുകളില്‍ വെള്ളം ഉണ്ടാകും.
ഇതോടെ ഒരു പരിധിവരെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുകയും ചെയ്യും.മഴ കാര്യമായി എത്താത്തതിനാല്‍ കിണറുകളില്‍ വെള്ളമില്ല. ആയിരങ്ങള്‍ ചിലവാക്കി കരിങ്കല്‍ പടുത്ത കുളം ഇപ്പോള്‍ മാലിന്യം ഇടാനാണ് ഉപയോഗിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി സൗജന്യമായി നെല്കിയതാണ് ഈ സ്ഥലം. തെരഞ്ഞെടുപ്പ് അടുത്താല്‍ കുളം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കാറുണ്ടെങ്കിലും അവ പാലിക്കപ്പെടാറില്ല.
മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് അധികൃതര്‍ കുളം വൃത്തിയാക്കുമെന്ന് കരുതിയെങ്കിലും ഇത്തവണയും അത് നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: