Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷാദ രോഗത്തെ നേരിടാന്‍ യോഗ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 07:52 am IST
in Samskriti

കാര്യമായ വിഷാദരോഗമുള്ളവരുടെ എണ്ണം ഇന്ത്യയില്‍ വളരെക്കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ 2011ലെ ലോക മാനസികാരോഗ്യ സര്‍വേ പറയുന്നു. കൗമരക്കാര്‍ മുതല്‍ വയോധികര്‍ വരെ എല്ലാവരിലും ഇത് വര്‍ധിച്ചുവരുന്നു എന്നതാണ് ഏറെ ഉത്കണ്ഠാജനകം. എല്ലാത്തരം സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവരെയും വിഷാദരോഗം പിടികൂടുന്നു; പട്ടിണിക്കാരെയും ആര്‍ഭാടമായി ജീവിക്കാന്‍ വകയുള്ളവരെയുമെല്ലാം. വിഷാദത്തിന്റെ മൂര്‍ധന്യാവസ്ഥയിലെ ദുര്‍ബല നിമിഷത്തില്‍ പലപ്പോഴും ഇവരില്‍ പലരും സ്വയം ജീവനൊടുക്കുക എന്ന ആത്യന്തിക കടുംകൈ ചെയ്യുന്നു എന്നതാണ് ഏറെ ആശങ്കാജനകം. രാജ്യത്തെ കൗമാരക്കാരിലും പ്രായപൂര്‍ത്തിയായ ചെറുപ്പക്കാരിലും ആത്മഹത്യാ നിരക്ക് കൂടിവരുന്നത് ഈയൊരു രോഗാവസ്ഥയെ കൂടുതല്‍ ഗൗരവത്തില്‍ കണക്കിലെടുക്കണം എന്നാണ് കാണിക്കുന്നത്.

പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ ജീവിതംതന്നെ പോയി എന്നും മറ്റുമുള്ള അബദ്ധ ധാരണകളില്‍ നിന്നാണ് പലപ്പോഴും ഒരാളില്‍ വിഷാദ രോഗം തുടങ്ങുന്നത്. അര്‍ബുദമോ ഞരമ്പ് സംബന്ധിയായ മാരക രോഗമോ ഒക്കെ പിടിപെടുന്നവരും വിഷാദ രോഗത്തിലേക്ക് വീഴുന്നതുകാണാം. ഇനി ജീവിതമില്ല എന്ന ചിന്തയാണ് ഇതിനു കാരണം. എന്നാല്‍ രോഗം ചികില്‍സിച്ച് ഭേദമാക്കാവുന്നതേയുള്ളൂവെന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും.

ഏത് വിധത്തിലുള്ളതായാലും വിഷാദ രോഗം പ്രകടമാകുന്നത് പൊതുവേ ഒരേവിധത്തിലായിരിക്കും. ചുമലൊടിഞ്ഞ്, നെഞ്ചുന്തി, വൈകാരികമായി ദുര്‍ബലരായി, ഒന്നിനോടും പ്രതികരിക്കാതെ, ജീവിതത്തോടുതന്നെ തീരെ താല്‍പര്യമില്ലാത്ത നിലയിലായിരിക്കും സാധാരണഗതിയില്‍ വിഷാദ രോഗികള്‍ കാണപ്പെടുക. പല കേസുകളിലും വിഷാദ രോഗിയുടെ സ്വന്തം ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രോഗാവസ്ഥ നീണ്ടുനില്‍ക്കാറുണ്ട്.

വിഷാദ രോഗങ്ങള്‍

രോഗനിദാന ശാസ്ത്രപരവും ജീവശാസ്ത്രപരവുമായ വിഷാദരോഗം: മറ്റ് രോഗാവസ്ഥകളില്‍ നിന്നും ( പലപ്പോഴും പഴക്കം ചെന്നതോ ഗുരുതരമോ ) ഇത് രണ്ടാം ഘട്ടമോ ചില ഔഷധ മിശ്രണങ്ങളുടെ പ്രതികരണമോ ആകാം.

പ്രതീക്ഷയോ പരാജയമോ അടിസ്ഥാനമാക്കിയുള്ള വിഷാദ രോഗം: പ്രതീക്ഷകള്‍ സഫലമാകാതെ വരുമ്പോഴാണ് ഒരാളില്‍ ഇതുണ്ടാവുക. ഉദാഹരണത്തിന്, ഒരു വിദ്യാര്‍ത്ഥിക്ക് പരീക്ഷയിലോ കായിക താരത്തിന് കളിയിലോ നേരത്തേ പ്രതീക്ഷിച്ചത്ര മെച്ചപ്പെട്ട പ്രകടനം നടത്താനായില്ലെന്നു വരിക. ഇത് ക്ഷണികമാണെങ്കിലും ഇതില്‍നിന്നു പുറത്തുവരാന്‍ കഴിയണം. എങ്കില്‍ അവരുടെ അടുത്ത ദിവസത്തെ പ്രകടനത്തെ ബാധിക്കില്ല.

വൈകാരിക വിഷാദരോഗം: വൈകാരിക ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമ്പോഴാണ് പ്രധാനമായും ഈ അവസ്ഥയുണ്ടാകുന്നത്. ഉദാഹരണത്തിന്, ഏറ്റവുമടുത്ത ഹൃദയബന്ധമുള്ള രണ്ടുപേരിലൊരാള്‍ മരിക്കുകയോ മറ്റോ ചെയ്താലുണ്ടാകുന്ന വിരഹദുഃഖം വിഷാദ രോഗമുണ്ടാക്കുന്നു.

ഞാനെന്ന ഭാവം മൂലമുള്ള വിഷാദ രോഗം: ഒരിക്കല്‍ വഹിച്ചിരുന്ന അധികാരവും പദവികളും പിന്നീട് നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തികളില്‍ ഉണ്ടാകുന്നതാണ് ഇത്തരം വിഷാദ രോഗം. ജോലിയില്‍ നിന്ന് വിരമിക്കാറാകുമ്പോള്‍ പൊതുവേ ആളുകളില്‍ കണ്ടുവരുന്നതാണ് ഇത്.

വിഷാദ രോഗലക്ഷണങ്ങളെ മറികടക്കാന്‍ വലിയ രീതിയില്‍ ഉതകുകയും മാനസിക ദൃഢതയെ പ്രോല്‍സാഹിപ്പിക്കുകയും വൈകാരികമായി ഉലയാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് ആത്യന്തികമായി യോഗ. വിഷാദ രോഗത്തിന്റെ കാര്യത്തില്‍, വ്യക്തിയിലെ ലക്ഷണങ്ങള്‍തന്നെ പരിഹരിക്കുകയാണ് അടിയന്തരമായി വേണ്ടത്. വ്യക്തിയുടെ മാനസികാവസ്ഥയും വിക്ഷോഭങ്ങളും അയാളുടെ പൊതു അവസ്ഥയുടെ പ്രതിഫലനമായതുകൊണ്ട് ആ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാക്കിയാല്‍ മാനസികാവസ്ഥയെയും വൈകാരിക വിക്ഷോഭത്തെയും ഒരുപോലെ മറികടക്കാനാകും. യോഗയിലെ ആസനങ്ങള്‍ അവിടെയാണ് വിഷാദാവസ്ഥ ബാധിച്ച വ്യക്തിയെ സഹായിക്കുന്നത്.

ഫലം താല്‍ക്കാലികമാകാമെങ്കിലും കുറച്ചുകാലം തുടര്‍ച്ചയായി ചെയ്യുന്നതിലൂടെ വ്യക്തിയെ പരിവര്‍ത്തിപ്പിക്കാനും വിഷാദാവസ്ഥയില്‍ നിന്ന് സ്വതന്ത്രമാക്കാനും സാധിക്കും.

നിരവധി യോഗാസനങ്ങളില്‍, പിന്‍ഭാഗം വിശാലമായി ഊന്നിയുള്ള ഊര്‍ദ്ധ്വ ധനുരാസനം പോലുള്ളവയാണ് കൂടുതല്‍ ഫലപ്രദം. ചുമലുകള്‍ പിന്നിലേക്കാക്കി നെഞ്ച് ‘തുറന്ന്’ ചെയ്യുന്ന ക്ലാസ്സിക്കല്‍ രീതിയും വിഷാദാവസ്ഥയെ ചെറുക്കാന്‍ നന്ന്. ഒരാള്‍ക്ക് വെറുതേ ഈ ആസനങ്ങള്‍ ചെയ്യാന്‍ കഴിയണമെന്നില്ല, ‘പിന്നിലേക്ക് വളയ്‌ക്കാന്‍’ നട്ടെല്ലിനു തയ്യാറെടുപ്പു വേണം.

നട്ടെല്ലിനെ കരുത്തുള്ളതാക്കുകയും പിന്നിലേക്ക് വളയ്‌ക്കാന്‍ പര്യാപ്തമാക്കുകയും ചെയ്യുന്ന ത്രികോണാസനം, പാര്‍ശ്വ കോണാസനം, അര്‍ധചന്ദ്രാസനം എന്നിവ പോലുള്ള ആസനങ്ങള്‍ ചെയ്യാവുന്നതാണ്. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, യോഗാസനങ്ങള്‍ ചെയ്യുന്നത് ഫലപ്രദമാണെങ്കിലും വിഷാദ രോഗാവസ്ഥയില്‍ മനസ്സിന്റെ ദൃഢതയൊക്കെ അയഞ്ഞുപോവുകയും എന്തു ചെയ്യാനുമുള്ള പ്രേരണ ചെറിയ തോതില്‍ മാത്രമായിരിക്കുകയും ചെയ്യും.

ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ പ്രമുഖ യോഗാചാര്യന്‍ ബികെഎസ് അയ്യങ്കാര്‍ ഒരു പ്രായോഗിക സമീപനം ഉപദേശിക്കുന്നു. മട്ടും മാനസികാവസ്ഥയും മാറുന്നത് വേഗത്തിലാക്കാന്‍ പുതിയ രീതിയില്‍ വീട്ടിലെ മടക്കു കസേര ഉപയോഗിച്ച് ബന്ധുക്കള്‍ക്കൊപ്പം വിപരീത ദണ്ഡാസനം ചെയ്യാമെന്ന് അദ്ദേഹം കാണിച്ചുതരുന്നു.

കീഴ്മേല്‍ മറിയുന്ന ആസനങ്ങളും വിഷാദരോഗ ലക്ഷണങ്ങളെ മറികടക്കാന്‍ സഹായിക്കുന്നു. അധോമുഖ വൃക്ഷാസനം, പിഞ്ഛ മയൂരാസനം, ശീര്‍ഷാസനം, സര്‍വാംഗാസനം, സേതുബന്ധ സര്‍വാംഗാസനം എന്നിവയാണ് കീഴ്മേല്‍ മറിയുന്ന ആസനങ്ങള്‍. ഈ ആസനങ്ങളിലെല്ലാം ശിരസ്സിന്റെ സ്ഥാനം ഹൃദയത്തിനു താഴെയാണ്. ഈ ആസനങ്ങള്‍ വിഷാദരോഗാവസ്ഥയിലുള്ള ആളുടെ പലതരം ആന്തരിക ഭയങ്ങള്‍ ഇല്ലാതാക്കുന്നു- നഷ്ടത്തെക്കുറിച്ചുള്ള ഭയം, പരാജയത്തെക്കുറിച്ചുള്ള ഭയം, അധികാരനഷ്ടത്തെക്കുറിച്ചുള്ള ഭയം.

ആഴ്ചയില്‍ രണ്ടു തവണയെങ്കിലും പരിശീലകരുടെ കൂടെയോ വീട്ടിലോ യോഗ ചെയ്യുന്നത് വിഷാദ രോഗ ലക്ഷണങ്ങള്‍ കുറയ്‌ക്കാന്‍ പര്യാപ്തമാണെന്നതിന് ബോസ്റ്റണ്‍ സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ സമീപകാല പഠനം ‘തെളിവ് നല്‍കുന്നു.’ഓരോ ആസനത്തിനും അതിന്റേതായ ശ്വസന രീതികളുണ്ട്. നിരീക്ഷിച്ച് പഠിച്ചാല്‍ ആര്‍ക്കും ഈ ശ്വസനത്തെക്കുറിച്ച് അവബോധമുണ്ടാക്കാവുന്നതാണ്. ശ്വസനാവബോധത്തോടെ യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ നാം ആസനങ്ങളുമായി ചേരുന്നു. ശ്വാസോഛ്വാസം ദീര്‍ഘമാക്കുന്ന ആസനങ്ങള്‍ മാനസിക സംഘര്‍ഷം വലിയ തോതില്‍ കുറയ്‌ക്കുന്നു. അത്തരം ദീര്‍ഘ ശ്വാസോഛ്വാസങ്ങള്‍ യോഗ ചെയ്യുന്നയാളില്‍ ധൈര്യം വളര്‍ത്തുകയും ചെയ്യുന്നു.

(മുംബൈ അയ്യങ്കാര്‍ യോഗാശ്രയയിലെ യോഗ അധ്യാപികയാണ് ലേഖിക)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.