പാലക്കാട് : കോഴിക്കോട് -പാലക്കാട് ദേശീയ പാത 966 വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന് എം.ബി.രാജേഷ് എം.പി.യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
മൂന്ന് ഘട്ടങ്ങളിലായാണ് ദേശീയ പാത വികസനം നടത്തുക. ഒന്നാം പാക്കേജില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയും രണ്ടാം പാക്കേജില്‍ താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെയും മൂന്നാം പാക്കേജില്‍ കുമരംപുത്തൂരില്‍ നിന്നാരംഭിച്ച് ചൂരിയോട് അവസാനിക്കുന്ന ഭാഗം വരെയാണ് വികസനം നടക്കുക.
ആദ്യ പാക്കേജിന് 294.26 കോടി തുകയ്ക്ക് രണ്ട് വരി പാതയായി വികസിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 730ദിവസത്തിനകം ദേശീയ പാത വികസനം പൂര്‍ണമായും നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശം പാലിക്കുന്നതിന് നടപടിക്രമങ്ങള്‍ സമയബന്ധിതമാക്കാന്‍ യോഗം തീരുമാനിച്ചു. ആവശ്യമായ 12 ഏക്കറോളം സ്ഥലം ഒരുമാസത്തിനകം എറ്റെടുക്കും.
വാട്ടര്‍ അതോറിറ്റി, കെ.എസ്ഇബി അധികൃതര്‍ എസ്റ്റിമേറ്റ് തുക ലഭിക്കുന്ന മുറയ്ക്ക് ഏകോപനത്തോടെ പാതവികസനത്തിന് തടസ്സമായി നില്ക്കുന്ന വസ്തുവകകള്‍ നീക്കം ചെയ്യും. നീക്കം ചെയ്യേണ്ട സ്വകാര്യകെട്ടിട ഉടമകള്‍ക്ക് ഇതിനകം അറിയിപ്പ് നല്‍കിയിട്ടുണ്ട്.പിഡബ്ലിയൂഡി അധികൃതരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാവും പൊതുകെട്ടിടങ്ങള്‍ നിക്കുക.
സര്‍വ്വെ നമ്പറുകളില്‍ അവ്യക്തത ഉണ്ടെങ്കില്‍ അവ 15നകം നീക്കണമെന്ന് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്കി. സ്ഥലവില അര്‍ഹമായ രീതിയില്‍തന്നെ നിശ്ചയിച്ചുകെ#ാണ്ടാവും ഏറ്റെടുക്കല്‍ നടപ്പാക്കുകയെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള സഹായം ജില്ലാ ഭരണകാര്യാലയം ഉറപ്പാക്കി.
പൊതുമരാമത്ത് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, എ.ഡി.എം.എസ്. വിജയന്, പൊതുമരാമത്ത് എന്‍.എച്ച്. വിഭാഗം ഉദ്യോഗസ്ഥര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: