മാനന്തവാടി; ജില്ലയില്‍ വീണ്ടും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. മാനന്തവാടി നഗരസഭാപരിധിയില്‍ ഉള്‍പ്പെടുന്ന കോളനിയിലെ പത്ത് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്നേ പനിയും തൊണ്ടവേദനയും കാരണം കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പി സിആര്‍, സ്വാബ് കള്‍ച്ചര്‍ എന്നിവ മണിപ്പാല്‍ വൈറോളജി ലബോട്ടറില് അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്കാണ് ജില്ലയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. എന്നാല്‍ ഈ വര്‍ഷം പകുതി പിന്നിടുമ്പോഴേക്കും രോഗം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. രോഗം ബാധിച്ചവരുടെ വീടിന് ചുറ്റുപാടുമുള്ള 100 വീടുകളില്‍ സര്‍വ്വെ നടത്തിയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. കൂടാതെ രോഗം ബാധിച്ച കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രോഗപ്രതിരോധത്തിനായി ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ രോഗപ്രതിരോധ കുത്തിവെപ്പും നടത്തിവരുന്നുണ്ട്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രോഗം പടരുന്നത് ആശങ്ക പടരുന്നുണ്ട്.എന്നാല്രക്ഷിതാക്കളുടെ എതിര്‍പ്പ് കാരണം ജില്ലയില്‍ 1200 ലധികം പേര്‍ക്ക് കൃത്യമായി കുത്തിവെപ്പ് നല്കാന് സാധിച്ചിട്ടില്ല ഇതാണ് ഇത്തവണ രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: