ബീജിങ് : പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് മേധാവി ജാക്ക് മായുടെ(52) മൊത്ത ആസ്തിയില്‍ 280 കോടി ഡോളറിന്റെ വളര്‍ച്ച (2.8 ബില്യണ്‍ ഡോളര്‍). സാധനങ്ങളുടെ വില്‍പ്പനയിലുണ്ടായ വളര്‍ച്ചയാണ് മൊത്ത ആസ്തിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില് 14ാമതും, ഏഷ്യയില്‍ ഒന്നാമതുമായി ജാക്ക് മാ മാറി. ഇതോടെ ജാക്ക് മായുടെ വാര്‍ഷിക മൊത്ത ആസ്തി 850 കോടി ഡോളറില്‍ നിന്ന് 4180 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
മാര്‍ച്ച് അവസാനത്തില്‍ ആലിബാബ ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ ആലിബാബയുടെ വരുമാനത്തില്‍ 45 മുതല്‍ 49 ശതമാന വരെ വര്‍ധനവുണ്ടായിട്ടുണ്ട്. കൂടാതെ കമ്പനിയുടെ ഓഹരികളും 13 ശതമാനം വളര്‍ച്ചയിലാണ് നിലവില്‍ വിറ്റഴിക്കുന്നത്.
ഇതിനെ തുടര്‍ന്ന് ആലിബാബ ഇന്നലെ നിക്ഷേപകരുടെ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത പത്തു വര്‍ഷത്തേയ്ക്കുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 2036ഓടെ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായി ചൈനയെ വളര്ത്തിയെടുത്താനാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നും മാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: