കോട്ടയം: റബ്ബര്‍ മേഖലയില്‍നിന്നും പ്രതിവര്‍ഷം കോടികളുടെ വരുമാനം നേടുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരോട് അവഗണന കാട്ടുന്നു. ഉത്പാദന കുറവുമൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഒറീസ, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയതുപോലെ ഉത്പാദന വര്‍ദ്ധനവിന് ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.റബ്ബര്‍ സെസ് ഇനത്തില്‍ രണ്ട് ശതമാനം മാത്രം നേടുന്ന കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ആ തുക തിരിച്ചുനല്‍കുന്നുണ്ട്.
ഉത്പാദന വര്‍ദ്ധനവിന് തൊഴിലാളികള്‍ക്ക് ആവശ്യമായ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിന് പ്രധാനമന്ത്രി കൗശല്‍ യോജന പദ്ധതിയിലൂടെ കോടികളാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ളത്. പദ്ധതിപ്രകാരം 10,000 തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷം പരിശീലനം നല്‍കിയിരുന്നു. പരിശീലനം സിദ്ധിച്ച തൊഴിലാളികള്‍ ജോലിനോക്കുന്ന തോട്ടങ്ങളില്‍ 16 ശതമാനം ഉദ്പാദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പതിനേഴായിരം തൊഴിലാളികള്‍ക്കുകൂടി പരിശീലനം നല്‍കുന്നുണ്ട്.
ഇതോടെ ഉത്പാദനം മെച്ചപ്പെടുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. എന്നാല്‍ വാറ്റ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്നത് 5 കോടി രൂപയാണ്. അതോടൊപ്പം റബ്ബറധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണന വിതരണങ്ങളുടെ ടാക്സ് ഇനത്തില്‍ കോടികളാണ് ലഭിക്കുന്നത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരതാ പദ്ധതി അല്ലാതെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു പദ്ധതിയും ഇതുവരെ ആവിഷ്ക്കരിച്ചിട്ടില്ല.
കേരളത്തിന്റെ കാര്‍ഷിക വരുമാനത്തിന്റെ ഏറിയപങ്കും റബ്ബര്‍ മേഖലയില്‍നിന്നുമാണ് ലഭിക്കുന്നത്. റബ്ബര്‍ കൃഷിയുടെ വികസനത്തിനായി സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ പത്ത് ശതമാനമെങ്കിലും നീക്കിവയ്ക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: