ന്യൂദല്‍ഹി : ഹിന്ദുസ്ഥാന്‍ യുണിലിവര്‍ (എച്ച്യുഎല്) മാനേജിങ് ഡയറക്ടറും സിഇഒയുമായ സഞ്ജയ് മേത്തയുടെ വാര്‍ഷിക പ്രതിഫലം 14.20 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പുറത്തുവിട്ടതിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.
എച്ച്യുഎല് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ പി. ബി. ബാലാജിയുടെ വാര്‍ഷിക ശമ്പളം 8.33 കോടിയുമാണ്. മുന്‍ വര്‍ഷത്തെ ശമ്പളം തന്നെയാണ് 2016- 17ലും ബാലാജി കൈപ്പറ്റിയത്. ഇതുകൂടാതെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രദീപ് ബാനര്‍ജി 4.75 കോടി, ലിഗല്‍ ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്സ് ആന്‍ഡ് കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദേവ് ബാജ്പേയ് 4.69 കോടി എന്നിങ്ങനെയാണ് മറ്റു ഉന്നത ഉദ്യോഗസ്ഥരുടെ വാര്‍ഷിക ശമ്പളം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ വാര്‍ഷിക ശമ്പളത്തില്‍ എച്ച്യുഎല് 3.42 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 2017 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 5,976 സ്ഥിര ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: