ബത്തേരി : കലാഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിയ്ക്കുവാനുളള അറിവ് നേടലാണ് വിദ്യാഭ്യാസമെന്ന് രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന് അസി. കോ-ഓര്‍ഡിനേറ്റര്‍ പി. ശിവപ്രസാദ്. ബത്തേരിയില്‍ ജന്മഭൂമി ഒരുക്കിയ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണി നേടാന്‍ മാത്രം പഠിയ്ക്കുന്നവരായി പുതുതലമുറ മാറുന്നത് വലിയ ദുരന്തങ്ങളിലേക്കാണ് നാടിനെ നയിക്കുന്നത്. പോയകാല തലമുറകള്‍ വൈദേശികാധിപത്യത്തില്‍ നിന്നുളള മോചനവും സാമൂഹ്യ ഘടനയില്‍ നിന്നുളള മോചനവും ജീവിതലക്ഷ്യം വെച്ച് പഠനത്തേയും ജീവിതത്തേയും നോക്കി കണ്ടവരായിരുന്നു. ആ തലമുറ നേരിട്ട വെല്ലുവിളികളും അവയായിരുന്നു. ശാസ്ത്ര പുരോഗതിയോടൊപ്പം അതിന്റെ പാര്‍ശ്വഫലമായി പൊതുജനാരോഗ്യത്തിന് നേരെ ഉയരുന്ന പുതിയ വെല്ലുവിളികളായി മാരകരോഗങ്ങളും നിശബ്ദ വംശഹത്യയായി രൂപപ്പെടുന്ന വന്ധ്യതയും പുതു തലമുറ നേരിടുന്ന വെല്ലുവിളികളാണ്. ഇവയെ അതിജീവിയ്ക്കാനുളള പഠന-ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട കടമ ഇന്നത്തെ വിദ്യാര്‍ത്ഥികളുടേതാണ്. ഈ ബോധത്തോടെ വേണം ഉപരിപഠന സാധ്യതകള്‍ കണ്ടെത്തേണ്ടത്.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം നമ്മുടെ കുട്ടികളുടെ ബുദ്ധിപരവും ശാരീരികവുമായ കഴിവുകളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണത ഏറിവരികയാണ്. ഇക്കാര്യങ്ങളില്‍ ഗുണപരമായ നിയന്ത്രണം കൊണ്ടുവരാന്‍ രക്ഷിതാക്കളും കുട്ടികളും ഒരേ മനസ്സോടെ നീങ്ങേണ്ട സമയമാണിത്. വിദേശ തൊഴില്‍ വിപണികളെയല്ല, സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനുളള ഗവേഷണങ്ങളാണ് ഉണ്ടാകേണ്ടത്. വിപണികാലത്തിന്റെ ഉപഭോഗ സംസ്ക്കാരം ഉയര്‍ത്തുന്ന ജീര്‍ണ്ണതകളെ തിരിച്ചറിയാനും മണ്ണിനേയും പരിസ്ഥിതിയേയും സ്നേഹിക്കുന്ന മാനവികത വറ്റാത്ത പൗരന്മാരായി വളരാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതമൊട്ടാകെ ഡിജിറ്റലൈസേഷന് നടപ്പാക്കിവരുമ്പോള്‍ നാമും അതോടൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നും അതിന്റെ ഗുണവശങ്ങള്‍ സമൂഹത്തിന് ലഭ്യമാകണമെന്നും കോഴിക്കോട് ബ്യൂറോചീഫ് എം.ബാലകൃഷ്ണന്, പറഞ്ഞു.
അസി. സര്‍ക്കുലേഷന്‍ മാനേജര്‍ ടി.എന്‍.അയ്യപ്പന് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവകസംഘം ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ദേശീയ അദ്ധ്യാപക പരിഷത്ത് സം സ്ഥാ ന സമിതിയംഗം എന്‍.മണി തുടങ്ങിയവര്‍ പ്രസംഗിച്ചു. അ സി.മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന് സ്വാഗതവും വയനാട് ജില്ലാ ലേഖകന്‍ കെ.സജീവന് നന്ദിയും രേഖപെടുത്തി.
ജില്ലയില്‍ ഏറ്റവുംകൂടുത ല്‍ എപ്ലസ് കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള ജന്മഭൂമിയുടെ പ്രത്യേക പുരസ്ക്കാരം ബ ത്തേരി ഗ്രീന്ഹില്സ്പ ബ്ലിക് സ്കൂള്‍ അധികൃതര്‍ക്ക് ശിവപ്രസാദ്, എം.എം.ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: