ബത്തേരി :ബത്തേരി കല്ലൂരില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്. വ്യാഴാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെയാണ് പേപ്പട്ടി പ്രദേശത്ത് ഭീതി വിതച്ചത്. മില്‍ക്ക് സൊസൈറ്റി ജീവനക്കാരന് പണപ്പാടി ബിജോഷ് (24) തിരുവണ്ണൂര്‍ നാരായണന്റെ ഭാര്യ സരസ്വതി (54) മഠത്തില്‍ നാരായണന്റെ ഭാര്യ പ്രകാശിനി (49) എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. സരസ്വതിയെയും പ്രകാശിനിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബിജോഷിനെ ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 6.30ന് 67ല്‍ പാലളക്കവെയാണ് ബിജോഷിന്റെ കാലിന് പേപ്പട്ടിയുടെ കടിയേറ്റത്. പിന്നീട് പകല്‍ മൂന്നരയോടെ സരസ്വതിക്കും നാലോടെ പ്രകാശിനിക്കും കടിയേറ്റു. ഇരുകാലുകള്‍ക്കും കൈയ്ക്കുമാണ് ഇവരുടെ പരിക്കുകള്‍. പശു, ആട്, വളര്‍ത്തുനായ്ക്കള്‍ എന്നിവയ്ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: