ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യത്തെ പതിനൊന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് 2019 മാര്‍ച്ചോടെ 95000 കോടി ഓഹരി മൂലധനം ആവശ്യമായിവരുമെന്ന് റിപ്പോര്‍ട്ട്.പുറമേ നിന്നുള്ള ഓഹരി മൂലധനം ഉയര്‍ത്താനുള്ള ഏക മാര്‍ഗം സര്‍ക്കാരില്‍ നിന്നുളള മൂലധന നിക്ഷേപമാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂഡി ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വ്യക്തമാക്കി.
മൂലധനം ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ കൊണ്ടുവന്ന 70000 കോടിയുടെ ഇന്ദ്രധനുഷ് പദ്ധതി പ്രകാരം 50000 കോടി ബാങ്കുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ശേഷിക്കുന്ന 20000 കോടി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കും.
ബാങ്കിങ്ങ് മേഖലയിലെ ആസ്തികളുടെ ഗുണനിലവാരം മോശമായി തുടരും. നിഷ്ക്രിയാസ്തികള്‍ അല്ലെങ്കില്‍ മോശം വായ്പകള്‍ 2017- 18 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 8.5 ലക്ഷം കോടിയായി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഐഡിബിഐ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് മൂഡിയുടെ റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെട്ട മറ്റ് പൊതു മേഖലാ ബാങ്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: