കൊച്ചി: ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്കാന് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) വെബ്സൈറ്റ് ആവതരിപ്പിച്ചു. www.b-h-imup-i.or-g.in എന്ന സൈറ്റിലൂടെ ഭീമിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാം.
ഭീം ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ എങ്ങനെ ഓണ്‍ലൈന്‍ ഇടപാടു നടത്താമെന്ന് ഉപഭോക്താക്കള്‍ക്ക് സൈറ്റിലൂടെ മനസിലാക്കാം. വിവിധ ബാങ്കുകള്‍, വ്യാപാരികള്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. നിലവില്‍ യുപിഐ സര്‍വീസ് ഉള്ള 50 ബാങ്കുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് സേവനം ഉപഭോഗിക്കാം. എന്‍പിസിഐയുടെ പിന്തുണയോടെ വികസിപ്പിച്ചിട്ടുള്ള യുപിഐ ആപ്ലിക്കേഷനാണ് ഭീം. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഉപഭോക്താവിന് ഇഷ്ടമനുസരിച്ച് ബാങ്ക് ഇടപാടുകള്‍ നടത്താം.
സോഷ്യല്‍ മീഡിയയിലെ സാന്നിദ്ധ്യവും എന്‍പിസിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. ഭീമിനായുള്ള ഫോണ്‍ നമ്പര്‍- 022-45414740 ലേക്കും വിളിക്കാം. @ചജഇകബആഒകങ ആണ് ട്വിറ്റര്‍ ഹാന്‍ഡില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: