മണ്ണാര്‍ക്കാട് : കൗണ്‍സില്‍ യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ സെക്രട്ടറി മിനിറ്റ്സില്‍ രേഖപ്പെടുത്തിന്നില്ലെന്ന് പരാതി.
ഓട്ടോറിക്ഷ സ്റ്റിക്കര്‍ രണ്ടെണ്ണത്തിന് 50രൂപ വെച്ച് ഈടാക്കാനാണ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത് എന്നാല്‍ അതും മിനിറ്റ്സില്‍ എഴുതിചേര്ത്തില്ലെന്ന ആരോപണമുണ്ട്. 21-ാം വാര്‍ഡില്‍ കിണര്‍ വൃത്തിയാക്കുന്നതിന് വ്യക്തമായസംഖ്യ എഴുതിചേര്ത്തില്ലെന്നും പറയുന്നു ഇതാണ് യോഗം ബഹളത്തില്‍ കലാശിക്കാന്‍ കാരണമായത്.
കൗണ്‍സിലില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സാധാരണയായി എഴുതാറുണ്ട് ഇക്കാര്യം കൗണ്‍സിലര്‍മാര്‍ക്കും അറിയാം ഇതറിഞ്ഞില്ലെന്ന് പറയുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചെയര്‍പേഴ്സണ്‍ എം.കെ.സുബൈദ പറയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ആദ്യ ചെക്ക് വിതരണോദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
അടുത്തുനടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. ഓട്ടോറിക്ഷ സ്റ്റിക്കര്‍ പതിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ ലീഗ് കൗണ്‍സിലര്‍മാരും സിപിഎമ്മിലെ ഒരു കൗണ്‍സിലറും പങ്കെടുത്തതതായി ചെയര്‍പേഴസണ്‍ അറിയിച്ചു. പ്രതിപക്ഷം പ്രശ്നത്തിന്റെ സത്യാവസ്ത മനസ്സിലാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: