കൽപ്പറ്റ: മേപ്പാടി പോളിടെക്നിക്കിൽ എബിവിപി പ്രവർത്തകർക്ക്നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ എബിവിപി ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.മേപ്പാടി പോളിടെക്നിക്കിൽ ഇന്നലെ നടന്ന അക്രമത്തിൽ എബിവിപി സംസ്ഥാനസമിതിയംഗം അഭിൻ രാജ്, ജില്ലാ ജോയിന്റ് കൺവീനർ കെ.എം.വിഷ്ണു എന്നിവർക്കാണ് സാരമായി പരിക്കേറ്റുത്.മറ്റു കലാലയങ്ങളിൽ എബിവിപി യുടെ ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുമുണ്ട്. കലാലയ വർഷാരംഭത്തിൽ വയനാട് ജില്ലയിൽ എബിവിപി പ്രവർത്തകർക്ക്നേരെ എസ്എഫ്ഐ ബോധപൂർവ്വം ആക്രമണം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും എബിവിപി ആരോപിച്ചു. നാളെ 9 ന്‍ജി ല്ലയിലെ ക്യാമ്പസുകളിൽ എബിവിപി നാളെ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ജില്ലാകൺവീനർ പി.കെ.ദീപു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: