മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നരി നിരങ്ങിമല മുകളിലെ നിയമങ്ങൾ ലംഘിച്ച് നിർമ്മിക്കുന്ന റിസോർട്ടുകളുടെ നിർമ്മാണ പ്രവർത്തനം നിർത്തിവെയ്ക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവ് നൽകി.നിർമ്മാണം തുടങ്ങിയപ്പോൾ തിരുനെല്ലി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ മറികടന്ന് ഹൈക്കോടതിയിൽ നിന്ന് ഒരു കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി വാങ്ങി.പിന്നീട് പന്ത്രണ്ട് കെട്ടിടങ്ങൾ നിർമ്മിക്കാന്‍ തുടങ്ങി.മലമുകളിൽ മല തുരന്ന് വൻപാറക്കെട്ടുകൾ ഇളക്കി മാറ്റിയായിരുന്നു നിർമ്മാണം.2014 ജനുവരി 21 ന് ഒരു കെട്ടിടം നിർമ്മിക്കാൻ തിരുനെല്ലി പഞ്ചായത്ത് അനുമതി നൽകിയിരുന്നു.എന്നാൽ പഞ്ചായത്ത് നൽകിയ നിർമ്മാണ അനുമതിക്ക് വിരുദ്ധമായി പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്ന തരത്തിൽ മലയുടെ മുകളിലെ പാറകൾ ഇളക്കിയും മലയിടിച്ചും റോഡ് നിർമ്മിച്ചതും ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് സെക്രട്ടറി നിർമ്മാണ പ്രവൃത്തികൾ നിർത്തിവെയ്ക്കുന്നതിന് ഉത്തരവ് നൽകി.1975 ൽ ഭൂരഹിതരായ കുടുംബങ്ങൾ പതിച്ച് നൽകിയ ഭൂമിയിൽ കുടിയാണ് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോക്കെതിരെ കോടതിയിൽ നിന്ന് ഉത്തരവ് ഒരു കെട്ടിടം നിർമ്മിക്കാൻ അനുമതി വാങ്ങിയാണ് പ്രവൃത്തി നടത്തിയത്.കഴിഞ്ഞ സർക്കാരിന്റെ സമയത്ത് നിയമങ്ങളെല്ലാം കാറ്റിൽ പറത്തി അനധികൃത കെട്ടിട നിർമ്മിക്കുമ്പോഴും ഒരു നടപടിയും അധികാരികൾ സ്വീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: