ഈ കാലഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കുമ്പോൾ ഇപ്പോൾ ചൂട് വളരെ കൂടുതലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ ചൂടിന്റെ കാഠിന്യം അനുഭവിക്കുന്നത്. ദൽഹിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് 48ഡിഗ്രി സെൽഷ്യസോളം വരും. ദൽഹിയിൽ ദിവസം അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് 30 ഡിഗ്രിയാണ്.
മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലേയും സ്ഥിതി ഇതു തന്നെയാണ്. ഈ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടിയ ചൂട് 44 ഡിഗ്രിയും കുറഞ്ഞത് 32 ഡിഗ്രിയുമാണ്. അന്തരീക്ഷ സാന്ദ്രത 15%നും 44%നും ഇടയ്‌ക്കാണ്. ബീഹാറിലെ ഗയയിൽ 46 ഡിഗ്രി ചൂടാണ് ഈ വേനൽക്കാലത്ത് അനുഭവപ്പെട്ടത്. ഉത്തർപ്രദേശിലെ ബാന്ദയിലും അലഹബാദിലും അനുഭവപ്പെട്ട 48 ഡിഗ്രി ചൂട് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്ന് നിസംശയം പറയാം.
മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കടുത്ത ചൂടില്‍ വാടിത്തളരുകയാണ്. പതിവില്‍ കവിഞ്ഞ ചൂടാണ് ഇക്കുറിയെന്നാണ് റിപ്പോര്‍ട്ട്. താപനില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. താപതരംഗം കണക്കിലെടുത്ത് മുന്‍കരുതല്‍ എടുക്കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരണ്ട കാറ്റാണ് കൊടുംചൂടിനുള്ള പ്രധാനകാരണമെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: