യാങ്കൂണ്‍: മ്യാന്‍മര്‍ സൈനിക വിമാനം തകര്‍ന്നുവീണു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആന്‍ഡമന്‍ കടലില്‍ കണ്ടെത്തി. വിമാനത്തില്‍ 116 പേരുണ്ടായിരുന്നു. ഇവരെക്കുറിച്ച് വിവരമൊന്നുമില്ല. ദവേയ് നഗരത്തിനു 136 മൈല്‍ അകലെയാണ് കടലിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ദക്ഷിണ നഗരമായ മേയ്‌ക്കിനും യാങ്കൂണിനുമിടയ്‌ക്കാണ് വിമാനം കാണാതായതെന്നു സൈനിക മേധാവിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.35 ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
യാങ്കൂണില്‍നിന്നു രാവിലെയാണ് വൈ-8 വിമാനം സര്‍വീസ് ആരംഭിച്ചത്. വിമാനത്തില്‍ 105 യാത്രക്കാരും 11 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിലേറെയും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്. കാലാവസ്ഥാ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ സാങ്കേതികത്തകരാറായിരിക്കും അപകടകാരണമെന്ന് കരുതുന്നു.
















