കാട്ടാക്കട: ദളിത് കുടുംബത്തെ തെരുവിലിറക്കിയ മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്ക് മാപ്പില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. ജ്യോതീന്ദ്രകുമാര്‍. കാട്ടാക്കട കിള്ളിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഐ. സാജുവിന്റെ കുടുംബം കോടതി ഉത്തരവിന്റെ മറവില്‍ കുടിയിറക്കിയ കുമാരിയുടെ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതരില്ലാത്ത കേരളത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യം വയ്‌ക്കുമ്പോഴാണ് ഇവിടെ കിടക്കാനിടമില്ലാതെ ദളിത് കുടുംബം വിലപിക്കുന്നത്. പതിറ്റാണ്ടുകളായി കരമടച്ച് സ്വന്തം നിലയ്‌ക്ക് അനുഭവിച്ചു വന്ന അവരുടെ ഭൂമിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് ദളിതരോടുള്ള ഇടത് സര്‍ക്കാരിന്റെ നീതി നിക്ഷേധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ രത്‌നകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ വഴയില ഉണ്ണി, സന്ദീപ് തമ്പാനൂര്‍, സമിതിയംഗം പി.എസ്. പ്രേംകുമാര്‍, താലൂക്ക് പ്രസിഡന്റ് കള്ളിക്കാട് ബിജു, ജനറല്‍ സെക്രട്ടറി പൂഴനാട് വേണു തുടങ്ങിയവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
















