കൊല്ലങ്കോട്: ഗോവിന്ദാപുരം-മംഗലം അന്തര്‍ സംസ്ഥാന പാതയില്‍ കൊല്ലങ്കോട് ബൈപാസ് തുടങ്ങാന്‍ അനുമതി ലഭിച്ചിട്ടും പ്രാരംഭ നടപടികള്‍ എങ്ങുമെത്തിയില്ല. ഇത് പ്രാവര്‍ത്തികമായാല്‍ ചിക്കണാമ്പാറ മുതല്‍ വട്ടേക്കാട് വരെയുള്ള 4.32 കിലോമീറ്റര്‍ ഗതാഗത കുരുക്കിന്പരിഹാരമാകും.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നേടിയതെങ്കിലും സര്‍വ്വേ പൂര്‍ത്തിയാക്കിയതല്ലാതെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
കൊല്ലങ്കോട് വില്ലേജ് ഒന്ന്.രണ്ട് എലവഞ്ചേരി വില്ലേജുകളിലെ 14.5209 ഹെക്ടര്‍ കൃഷിഭൂമി നികത്തി വേണം ബൈപാസ് നിര്‍മ്മാണം തുടങ്ങാന്‍.സ്ഥലം ഏറ്റെടുക്കേണ്ടത് റവന്യൂ വകുപ്പാണ്. കൃഷി വകുപ്പില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും വില നിശ്ചയിച്ച് നല്‍കേണ്ടത് റവന്യൂ വകുപ്പാണ്.
ജില്ലാ ഭരണകൂടം നടപടിയുമായി മുന്നോട്ടു പോകാത്തതും ആശങ്കയിലാക്കുന്നു. ചന്തപ്പുര,കൊല്ലങ്കോട് ടൗണ്‍, പി.കെ.വില്ലേജ്, ഇരഞ്ഞിമന്ദം, പൊന്നൂട്ട്പാറ,കോവിലകംമൊക്ക് എന്നിവിടങ്ങളില്‍ റോഡിന്റെ വീതി കുറവ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ചരക്ക് വാഹനങ്ങളും അന്തര്‍ സംസ്ഥാന സര്‍വീസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും നിരവധി ചെറുവാഹനങ്ങളും ഗതാഗതക്കുരുക്കിന് കാരണമാകന്നു. ഇതിനു പരിഹാരമെന്ന നിലയിലാണ് ബൈപാസ് റോഡെന്നാവശ്യം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: