മുതലമട: ജാതീയ വിവേചനത്തിന്റെ പേരില്‍ പ്രശ്നം നിലനില്‍ക്കുന്ന അംബേദ്കര്‍ കോളനിയില്‍ ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാര്‍ സന്ദര്‍ശിച്ചു.
ഇന്നു മുതല്‍ പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിക്കുമെന്നും ഇതിനായി ഒരു വനിത പോലീസ് ഉദ്യോഗസ്ഥയും ഒരു സിപിഒയെയും നിയമിക്കമെന്നും പറഞ്ഞു.
സന്നദ്ധ സംഘടനകള്‍, ജനമൈത്രി പോലീസ് പഞ്ചായത്ത് എന്നിവ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. കോളനിയില്‍ സിസിടിവി സ്ഥാപിക്കാനും കോളനിയില്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എസ്പി പറഞ്ഞു.
വിജിലന്‍സ് ഡിവൈഎസ്പി മുരളീധരന്, ആലത്തൂര്‍ ഡിവൈഎസ്പി മുഹമ്മദ് കാസിം, സി ഐ എന്‍ എസ് സലീഷ്, എസ് ഐ പി ബി അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കോളനി സന്ദര്‍ശിച്ചത്. ജനപ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ വൈസ് പ്രസിഡന്റ് രാധാകൃഷ്ണന് ജില്ലാ പഞ്ചയത്ത് അംഗം സന്തോഷ് കുമാര്‍ എന്നിവരും കോളനിയിലെത്തി പോലീസുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: