തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച കേസിലെ നാല് പേര്‍ പിടിയില്‍. പരുത്തിക്കുഴി പുതുവല്‍പുത്തന്‍ റ്റി സി.43/205ല്‍ സുജേഷ് (18), വള്ളക്കടവ് നെടും മു ടുബില്‍ വീട്ടില്‍ വിനീത് (20), അരുവിക്കര ഇരുമ്പയില്‍ ആര്യാ ഭവനില്‍ ആനന്ദ് കുമാര്‍ (20), മുട്ടത്തറ ഗംഗാനഗറില്‍ രാഹുല്‍ (19) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്.
പുലര്‍ച്ചേ അഞ്ചു മണിയ്‌ക്ക് പ്രതികള്‍ ഇലക്ട്രിക്ക് വയറും കമ്പും ഉപയോഗിച്ച് തിരുവല്ലം കരുമം കാലടി മരുതൂര്‍ക്കടവ്,ചിറപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ പ്രഭാത സവാരിക്കിറങ്ങിയ നിരവധി സ്ത്രീകളേയും പുരുഷന്മാരേയും ആക്രമിച്ചു. അടി കിട്ടിയവരില്‍ ചിലര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. സംഭവസ്ഥലങ്ങളിലെല്ലായിടത്തും സ്ഥാപിച്ചിരുന്ന പോലീസ് ക്യാമറകളും സ്വകാര്യ ക്യാമറകളിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ നിന്നും ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ നിരവധി മൊബൈല്‍ മോഷണങ്ങള്‍ നട്ടതിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ച മൂന്ന് ടു വീലര്‍ വാഹങ്ങളും, പിടിച്ചു പറിച്ച തൊണ്ടി മുതലുകളും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അവരും ഉടന്‍ പിടിയിലാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
















