മുതലമട: തെന്മലയിലെ വെള്ളം കാത്തു കിടക്കുന്ന ചുള്ളിയാര്‍ അണക്കെട്ടിന് ജലസേചന, യുവജനക്ഷേമ വകുപ്പുകളുടെ സഹകരണത്തില്‍ ഗാന്ധിജി അക്കാദമി വൃക്ഷ വേലി തീര്‍ത്തു.
അണക്കെട്ടിന്റെ തെക്കുഭാഗത്ത് പലകപ്പാണ്ടി കനാല്‍ വന്നു ചേരുന്ന ഭാഗത്തു നിന്നും കിഴക്കു മാറിയാണ് വൃക്ഷവേലി ഒരുക്കിയത്.ഉയര്‍ന്ന പ്രദേശത്ത് വനം നിര്‍മ്മിക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.എം.ശശി, ജലസേചന വകുപ്പ് അസി.എന്‍ജിനിയര്‍ കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് തൈനട്ട് ഉദ്ഘാടനം ചെയ്തു.
ഗാന്ധിജി അക്കാദമി ട്രഷറര്‍ എ.ഗോപി ദാസ് അധ്യക്ഷനായി.ജലസേചന വകുപ്പ് അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കിരണ്‍ തോമസ്, അസി.എന്‍ജിനിയര്‍ ദേവകുമാര്‍, ഓവര്‍സിയര്‍മാരായ കെ.കാര്വര്ണ്ണന്,സി.ഹരിദാസ് ,ഗാന്ധിജി അക്കാദമി ഭാരവാഹികളായ ഷൈജു വെമ്പല്ലൂര്‍, സജേഷ് ചന്ദ്രന്, നിധീഷ് ബാലന്, കെ.സുഭാഷ് എന്നിവര്‍ സംബന്ധിച്ചു.
സോഷ്യല്‍ ഫോറസ്റ്ററ്റി വിഭാഗവുമായി ചേര്‍ന്ന് ഉങ്ങ്, മഹാഗണി,പൂവരശ്ശ് ,പുളി തുടങ്ങി 12 ഇനങ്ങളിലായി 1500 തൈകള്‍ നട്ടു.പരിസ്ഥിതി സംരക്ഷണ സന്ദേശ റാലിയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: