കൊല്ലങ്കോട് : ജാതിവിവേചനത്തെ കുറിച്ച് പരാതിയുയര്‍ന്ന മുതലമട പഞ്ചായത്തിലെ അംബേദ്കര്‍ കോളനി നിവാസികളുമായി ബിജെപി നേതാക്കള്‍ ആശയവിനിമയം നടത്തി. കോളനിയിലുള്ള ദളിതര്‍ക്കെതിരെ സിപിഎം പഞ്ചായത്ത് ഭരണസമിതിയുടെ മനോഭാവം സമൂഹമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും, അംഗീകരിക്കാനാവാത്തതുമാണെന്ന് സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു.
വികസനം നാലയലത്തുപോലും എത്തിയിട്ടില്ലാത്ത ഈ പ്രദേശത്തെ ദളിതരുടെ ദുരവസ്ഥക്ക്കാരണം സിപിഎമ്മും മുന്‍പ് ഭരിച്ചിരുന്ന കോണ്‍ഗ്രസ്സുമാണ്. പട്ടികജാതി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുകള്‍ നടത്തിയെന്നാരോപണം ഭരണസമിതിക്കെതിരെയുണ്ട്. അനാചാരത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ജാതിവ്യവസ്ഥയെ പുനജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇരുപാര്‍ട്ടികളും ഭരിച്ചിട്ടും കോളനിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനോ അടിസ്ഥാന സൗകര്യ വികസനത്തിനോ കഴിഞ്ഞിട്ടില്ല.് രാഷ്ട്രീയ ചേരിതിരിവ് മൂലം ദളിതരെ ആനുകൂല്യങ്ങള്‍ നല്‍കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണ് ദളിതര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്പഞ്ചായത്ത് നല്കിയില്ലങ്കില് വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് പറഞ്ഞു.
കോളനി ദത്തെടുത്ത് ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ്കുമാര്‍, പി.സി.ശിവദാസ്, മെമ്പര്‍മാരായ എം.സുരേന്ദ്രന്, കെ.സതീഷ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: