നെല്ലിയാമ്പതി: മഴക്കാലം തുടങ്ങിയതോടെ ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ ദുരിതത്തില്‍ കഴിയുകയാണ് നെല്ലിയാമ്പതിയിലെ കോളനി വാസികള്‍. നെല്ലിയാമ്പതി പുല്ലുപാറ ഭഗവതി മൂപ്പന് കോളനിയിലെ ആദിവാസികള്‍ക്കാണ് ഈ ദുരിതം.
നേരത്തെ ഇവിടെ 108 കുടുംബങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ 28 കുടുംബങ്ങളാണ് ഉള്ളത്.
ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഈ ഭാഗത്തേക്ക് ഒരു നല്ലറോഡുപോലും ഇനിയും ഉണ്ടായിട്ടില്ല.
എംഎല്‍എ ഭരണകക്ഷിയായിട്ടു പോലും യാതൊരു ഗുണവും ഈ പ്രദേശത്തേക്ക് ഉണ്ടായിട്ടില്ലെന്ന് കോളനി നിവാസികള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് മിഷന് പദ്ധതി പ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ശൗചാലയങ്ങളുടെ നിര്‍മ്മാണവും പാതിവഴിയിലാണ്.ഇവയാകട്ടെ കുടുസുമുറികളായാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പാതിവഴിയില്‍ പണി നിര്‍ത്തിയിരിക്കുന്നതിനാല്‍ ഉപയോഗിക്കാനും കഴിയാത്ത സ്ഥിതിയിലാണ് കോളനിവാസികള്‍. ശൗചാലയ കുഴികള്‍ക്ക് ആവശ്യത്തിന് താഴ്ച്ചയുമില്ല്.
കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപനം കഴിഞ്ഞിട്ടും കോളനിയില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ഈ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാണ്. എന്നിട്ടും വൈദ്യുതി എത്തിക്കാന്‍ അധികൃതര്‍ ഇനിയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മഴ കനക്കുന്നതോടെ ഇവരുടെ യാത്രയും ബുദ്ധിമുട്ടിലാകും. അസുഖം വന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്ര കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരും.
തങ്ങളെ സഹായിക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നമെന്ന പ്രതീക്ഷയിലാണ് കോളനിക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: