കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ)യുടെ പരോക്ഷ നികുതി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരക്ക് സേവന നികുതിയെ (ജിഎസ്ടി) സംബന്ധിച്ച് ദ്വിദിന ദേശീയ സമ്മേളനം ഐഎംഎ ഹാളില്‍ ജൂണ്‍ 15, 16 തീയതികളില്‍ സംഘടിപ്പിക്കും.
രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. ജെ കെ മിത്തല്‍ (ന്യൂദല്‍ഹി), എബ്രഹാം റെന്‍ (സെന്‍ട്രല്‍ എക്സൈസ് & സര്‍വീസ് ടാക്സ്), അഡ്വ. ഷൈലേഷ് പി ഷേത്ത് (മുംബൈ), അഡ്വ. രഘുരാമന് (ബംഗളുരു) ഐസിഎഐ കേന്ദ്ര കമ്മിറ്റി അംഗം ബാബു എബ്രഹാം കള്ളിവയലില്‍ എന്നിവര്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും സംശയങ്ങള്‍ക്കു മറുപടി പറയുകയും ചെയ്യും.
സമ്മേളനം രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയായിരിക്കുമെന്ന് ബാബു എബ്രഹാം കള്ളിവയലിലും കോഓര്‍ഡിനേറ്റര്‍ ലൂക്കോസ് ജോസഫും അറിയിച്ചു. പൊതുജനങ്ങള്‍ക്കും രജിസ്ട്രേഷന് അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: