ന്യൂദല്‍ഹി: ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. 6.25 ശതമാനമായിരുന്നറിപ്പോ അങ്ങനെ തന്നെ നിലനിര്‍ത്തി. എന്നാല്‍ റിവേഴ്സ് റിപ്പോ (ബാങ്കുകള്‍ ആര്‍ബിഐയില്‍ നിക്ഷേപിക്കുന്നതിനുള്ള പലിശ) നിരക്ക് 5.25 ശതമാനമായിരുന്നത് 6 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ചെറുകിട ഉപഭോക്തൃ വിലയിലുണ്ടായ വര്‍ധനവാണ് റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ കാരണം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് മൊത്ത വില നിരക്കില്‍ 3.38 ശതമാനം താഴ്ച്ചയുണ്ടായെങ്കിലും ഫെബ്രുവരിയില്‍ അത് 6.55 ശതമാനമായി തിരിച്ചുപിടിച്ചു.
2017-18 ആദ്യ പകുതിയില്‍ നാണയപ്പെരുപ്പം 4.5 ശതമാനമാവും, രണ്ടാമത്തേതില്‍ 5 ശതമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐയുടെ നയ അവലോകനത്തില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2017-18ല്‍ 7.4 ശതമാനമായി ഉയരുമെന്ന് ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠനത്തില്‍ പറയുന്നുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷം ഇത് 7.6 ശതമാനമാവും. അതേസമയം റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തത് ഭവന വായ്പാ നിരക്ക് കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: