ന്യൂദല്‍ഹി: പലിശ നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും. അതേസമയം, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ(എസ്എല്‍ആര്‍) 50 ബേസിസ് പോയന്റ് കുറച്ചു. ഇതോടെ എസ്എല്‍ആര്‍ 20 ശതമാനമാകും. ജൂണ്‍ 24 മുതല്‍ ഇത് പ്രാബല്യത്തിലാകും.
നോട്ട് അസാധുവാക്കിയതിനുശേഷം ബാങ്കുകളില്‍ പണലഭ്യത കൂടിയതോതില്‍ ഇപ്പോഴും നിലനില്ക്കുന്നതും ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ നേരിയതോതിലെങ്കിലും ഉയര്‍ന്നുകൊണ്ടിരിക്കുന്നതുമാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്താന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. 2016 ഒക്ടോബറിലാണ് ആര്‍ബിഐ ഗവര്വര്ണര് ഉര്‍ജിത് പട്ടേല്‍ 0.25 ശതമാനം റിപ്പോനിരക്കില്‍ അവസാനമായി കുറവ് വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: