ബാഗ്ദാദ്: ഇറാക്കിന്റെ പടിഞ്ഞാറന്‍ മേഖലയായ അന്‍ബാര്‍ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഷിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിന് 160 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഹീറ്റ് ടൗണിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് ചാവേറുകള്‍ സ്‌ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മെയ് മാസത്തില്‍ മാത്രം ഇറാക്കിലുടനീളമായി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 345 പേര്‍ കൊല്ലപ്പെടുകയും 446 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















