തിരുവനന്തപുരം: സിസാന്റെ പ്രീമിയം ഹാച്ച് ബാക് കാറായ ഇന്റലിജന്റ് സ്പോര്‍ട്ടി മൈക്ര വിപണിയിലെത്തി. ഓട്ടോ ഹെഡ് ലാമ്പ്, മഴയെ തിരിച്ചറിയുന്ന വൈപ്പറുകള്‍, ലീഡ് മീ ടു കാര്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ മൈക്രയെ വ്യത്യസ്തമാക്കുന്നു. യൂറോപ്യന്‍ ശൈലിയില്‍ കറുത്ത ഇന്റീരിയറും സീറ്റുകളിലും ഡാഷ് ബോര്‍ഡിലും ഓറഞ്ച് നിറവുമാണ്.
ആധുനിക സിവിടി ഓട്ടോമാറ്റിക് ട്രാന്സ്മിഷനോടുകൂടിയ പ്രീമിയം ഹാച്ചിന്റെ തിരുവനന്തപുരം എക്സ്ഷോറൂം വില 6.09 ലക്ഷം രൂപയാണ്. മൂന്നുവര്‍ഷത്തെ അധിക വാറണ്ടിയുള്ള മൈക്രയില്‍ 2 ഡിന് ഓഡിയോ, ബ്ലൂടൂത്ത്, പുഷ് സ്റ്റോപ്പ്- സ്റ്റാര്‍ട്ട്, ഐ കി എന്നീ സംവിധാനങ്ങളുണ്ട്. മൂന്നുവര്‍ഷമോ 50,000 കിലോമീറ്ററോ ആണ് അധിക വാറന്റി.
ജപ്പാന് സാങ്കേതികവിദ്യയും യൂറോപ്യന്‍ സ്റ്റെലും സംയോജിപ്പിച്ചതാണ് പുതിയ മൈക്ര.
ലിറ്ററിന് 23.08 കിലോമീറ്റര്‍ ഇന്ധനക്ഷമത ഡീസല്‍ വേരിയന്റിലും ലിറ്ററിന് 19.34 കിലോമീറ്റര്‍ ഇന്ധന ക്ഷമത എക്സ്ട്രോണിക് സിവിടി ഓട്ടോമാറ്റിക് വേരിയന്റിലും ലഭിക്കും. ബ്രിക് റെഡ്, ടര്കേ്വായിസ് ബ്ലൂ, ബ്ലെയ്ഡ് സില്‍വല്‍, ഓണിക്സ് ബ്ലാക്ക്, നൈറ്റ് ഷെയ്ഡ്, സ്ട്രോം വൈറ്റ്, സണ്‍ഷൈന്‍ ഓറഞ്ച് തുടങ്ങിയ ഏഴു നിറങ്ങളിലാണ് മൈക്ര ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: