വിഴിഞ്ഞം: കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ആദര്‍ശ് ഗ്രാമം പദ്ധതിയിലൂടെ വെങ്ങാനൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ വെളിച്ചത്തിലേക്ക്. ബിജെപി ഭരണനേതൃത്വം കൊടുക്കുന്ന ഗ്രാമ പഞ്ചായത്തിനെ റിച്ചാര്‍ഡ് ഹേ എംപിയാണ് ദത്തെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫണ്ടില്‍ നിന്നും ഏകദേശം 23 ലക്ഷം രൂപ ചെലവഴിച്ച് തൊഴിച്ചല്‍, പനങ്ങോട്, വെണ്ണിയൂര്‍, ചാവടിനട, കട്ടച്ചല്‍കുഴി, മംഗലത്തുകോണം എന്നീ സ്ഥലങ്ങളില്‍ ഹൈമാസ്‌ക് ലൈറ്റുകള്‍ സ്ഥാപിച്ചു. ഇവയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം റിച്ചാര്‍ഡ് ഹേ എംപി നിര്‍വ്വഹിച്ചു. ഒരേ ദിവസം അടുത്തടുത്ത സമയങ്ങളില്‍ ആറ് ലൈറ്റുകളുടെ സിച്ച് ഓണ്‍ കര്‍മ്മം നടന്നതും വ്യത്യസ്ഥമായി മാറി. നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ് ഓരോ സ്ഥലങ്ങളിലും എംപി യെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്, ജനപ്രതിനിധികളായ സന്തോഷ് കുമാര്‍, വിഷ്ണു, ലാലന്‍, വത്സല, സുലേഖ, ജയ നേതാക്കളായ കട്ടച്ചല്‍കുഴി രാധാകൃഷ്ണന്‍, വെങ്ങാനൂര്‍ അഭിലാഷ്, പത്മകുമാര്‍, റാണാ പ്രതാപ് എന്നിവര്‍ സംബന്ധിച്ചു.
















