ഭോപ്പാല്‍ : രാജ്യത്തെ ആദ്യ സ്വകാര്യ റെയില്‍വേ സ്റ്റേഷനായി ഭോപ്പാലിലെ ഹബീബ്ഗഞ്ച് മാറുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഷോപ്പിങ് മാളുകള്‍, ഓഫീസ്, ഹോട്ടലുകള്‍ തുടങ്ങി വ്യാപാര വാണിജ്യങ്ങളുടെ ഹബ് എന്ന നിലയിലേക്ക് മാറ്റിയെടുക്കാനാണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തത്തിലാണ് ഇതിന്റെ നിര്‍മാണം(പിപിപി). വെള്ളിയാഴ്ച്ച കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇതിന്റെ തുടക്കം കുറിക്കും.
ഭോപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബന്‍സാല്‍ ഗ്രൂപ്പിനാണ് ഇതിന്റെ പ്രവര്‍ത്തനത്തിനും സംരക്ഷണം നല്കുന്നതിനുമുള്ള ചുമതല നല്‍കിയിരിക്കുന്നത്. എട്ടുവര്ഷത്തേയ്ക്കാണ് കരാര്‍. 350 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി ബന്‍സാല്‍ ഗ്രൂപ്പ് നിക്ഷേപം നടത്തും.
രണ്ടു ഘട്ടങ്ങളിലായാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടത്തില്‍ രണ്ട് ഓഫീസ് കെട്ടിടങ്ങളും, ഷോപ്പിങ് കോംപ്ലക്സും സ്റ്റേഷനുമാണ് പൂര്‍ത്തീകരിക്കും. രണ്ടാംഘട്ടത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നിവ നിര്‍മിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ബന്‍സാല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സുനില്‍ ബന്‍സാല്‍ അറിയിച്ചു. ഹബീബ്ഗഞ്ചിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റേഷനില്‍ 300 കാറുകള്‍ക്കും ഇരു ചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം നല്‍കുന്നതാണ്. ഇതുകൂടാത റിക്ഷാ, ടാക്സി, ബസ് എന്നിവയ്ക്കുള്ള സൗകര്യവും ഉണ്ടാക്കുന്നതാണ്. അതേസമയം എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ നാലുമിനിട്ടിനുള്ളില്‍ യാത്രക്കാരനേയും സഹായമെത്തിക്കാനും, ആറ് മിനിട്ടിനുള്ളില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും ബന്‍സാല്‍ ഗ്രൂപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: