ചിറ്റൂര്‍: ഭാരതപ്പുഴയുടെ മുഖ്യ പോഷക നദിയായ ചിറ്റൂര്‍ ശോകനാശിനി പുഴയുടെ സംരക്ഷണത്തിന് ചിറ്റൂര്‍ തത്തമംഗലം നഗരസഭാ ഒരുവര്‍ഷം നീണ്ട പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു.
ഗവ:കോളേജ് എന്‍എസ്എസ് യൂണിറ്റുകള്‍,സന്നദ്ധസംഘടനകള്‍,പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ തുടക്കം തത്തമംഗലം പുഴപ്പാലത്തിനു സമീപം വൃക്ഷത്തൈ നട്ടുകൊണ്ട് ചെയര്മാന് ടി.എസ്.തിരുവെങ്കിടം നിര്‍വഹിച്ചു
ചിറ്റൂര്‍ ഗവ:കോളേജ് ഭൂമിശാസ്ത്ര വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ പഠനം നടത്തും.
പുഴയുടെ ഇരുവശത്തും മരങ്ങള്‍ നട്ടു പിടിപ്പിച്ച് ജലമൊഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കും.കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന്റെയും,പോലീസിന്റെയും സഹായം തേടും.വൃഷ്ടി പ്രദേശത്തെ അരുവികള്‍ പുനഃസ്ഥാപിക്കാന്‍ മരംനട്ട് സംരക്ഷിക്കുമെന്ന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.സി.പ്രീത് പറഞ്ഞു.
പുഴയിലെ നീരൊഴുക്ക് കുറഞ്ഞതുമൂലം ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്കനത്ത കുടിവെള്ളക്ഷാമം നേരിട്ടിരുന്നു. തടയണയില്‍ വെള്ളം കെട്ടിനിര്‍ത്തിയത് മൂലം കുടിവെള്ളത്തിന് കറുത്തനിറമാറ്റം ഉണ്ടായി.
ഇതിനു പുറമെ രാത്രികാലത്തു മീന്‍പിടിക്കാനായി രാസവസ്തുക്കള്‍ കലക്കിയതും വെള്ളം മലിനമാകാന്‍ ഇടയാക്കി. പുഴസംരക്ഷണത്തിന് ഒരു സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: