മലമ്പുഴ: പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അവലോകന യോഗം ചേര്‍ന്നു.
മലമ്പുഴ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.
ഉറവിടനശീകരണം, ആരോഗ്യ ബോധവത്കരണം, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ഊന്നല്‍ നല്‍കണമെന്ന് യോഗത്തില്‍ ധാരണയായി.
ആരോഗ്യ വകുപ്പില്‍ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതര സംസ്ഥാനതൊഴിലാളികളുടെആരോഗ്യത്തില് ശ്രദ്ധചെലുത്തും.
ഡിഎംഒ ഡോ: കെ.പി റീത്ത അധ്യക്ഷതവഹിച്ചു.സര്‍വെലന്‍സ് ഓഫീസര്‍ ഡോ:കെ.എ നാസര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, പഞ്ചായത്ത് സെക്രട്ടറിമാര്‍,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: