പാലക്കാട്: ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കേരളാ കാര്‍ഷിക സര്‍വകലാശാല അത്യുത്പാദനശേഷിയുള്ള റാഗി വിത്തിനമായ ജിപിയു.67 ആദ്യമായി സംസ്ഥാനത്ത് വിതരണം ചെയ്തു.
അട്ടപ്പാടി മേഖലയിലെ റാഗി കൃഷി ഊര്‍ജിതമാക്കുന്നതിനും വര്‍ദ്ധിച്ച ഉത്പാദനക്ഷമതയ്ക്കും ഇതു വഴിയൊരുക്കും.
ഷോളയൂര്‍ പഞ്ചായത്തിലെ ബോഡിച്ചാള ഊരിലെ അങ്കണവാടിയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ ആദിവാസി കര്‍ഷകര്‍ക്ക് സൗജന്യമായി റാഗിവിത്തും മറ്റ് ഫലവൃക്ഷതൈകളും വിതരണം ചെയ്തു.
അഗളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ജാഖ്വിറിന്റെ അധ്യക്ഷതവഹിച്ചു.
നബാര്‍ഡ് ഫാം ക്ലബ് സെക്രട്ടറി മാര്ട്ടിന് ജോസഫ് , ഡോ:ഇസ്രയേല്‍ തോമസ്, കെവികെ.യിലെ വി.പി.ജയിംസ് എന്നിവര്‍ പങ്കെടുത്തു.
തനതു ജനവഭിഗാത്തിന്റെ മുഖ്യധാരാ ഭക്ഷണധാന്യമായ റാഗിയുടെ അത്യുല്പാദനശേഷിയുള്ള വിത്തിനമായ ജിപിയു67 വിതരണത്തിലൂടെ കൂടുതല്‍ വിളവിന് പുറമെ പോഷകമൂല്യമുള്ള ഭക്ഷ്യഉത്പന്നങ്ങളും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: