ധാരാളം വനസമ്പത്തും തുപ്പനാട് പുഴയുടെ സൗന്ദര്യവും ഒത്തിണങ്ങിയ മലയോര മേഖലയാണിത്. എന്നാല്‍ പകുതിയിലധികവും സ്വകാര്യ വ്യക്തികള്‍ കൈയടക്കിയിരിക്കുകയാണ്.ഇവര്‍ മലയോരത്തുള്ള വനസമ്പത്ത് പല രീതിയിലും കടത്തികൊണ്ടു പോവുകയാണ്.
വിസ്തൃതമായിരുന്ന തുപ്പനാട് പുഴ ചെറിയ നീര്‍ച്ചാലായി മാറി.പുഴയുടെ ഇരുവശത്തു അനധികൃതകയ്യേറ്റമാണ്. അധികൃതരാവട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുന്നു.
കരിമ്പ വില്ലേജ് ഓഫീസിന്റെ തൊട്ട് പിന്നിലെ പനക്കാതോട്ടത്തിന്റെ കൈവശ സ്ഥലത്തിലെ കുന്നുകള്‍ ഇടിച്ചു നിരത്തുകയാണ്.വര്‍ഷങ്ങളായി തുടരുന്ന മണ്ണ് ഇടിച്ചുനികത്തിലിനെതിരെ നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. വില്ലേജ് ഓഫീസിന്റെ തൊട്ട്പിന്നിലാണ് ഈനികത്തല്. അനുമതിയില്ലാതെയാണ് ഇത്നടത്തുന്നത്.
ദേശീയ പാതയില്‍ നിന്ന് കാണാത്ത തരത്തില്ഷീറ്റു കെട്ടിമറച്ചാണ് രാത്രികാലങ്ങളില്‍ മണ്ണ് കടത്തുന്നത് . മൂന്നും നാലും ജെ സിബികള്‍ ഉപയോഗിച്ച് പത്തില്‍ കൂടുതല്‍ ലോറികളിലാണ് മണ്ണ് കയറ്റി പോകുന്നത് .
പരിസ്ഥിതി ലോല പ്രദേശമായ പാലക്കയം വില്ലേജിനു കീഴിലും നടക്കുന്നത് പകല്‍കൊള്ളയാണ്. ഇവിടെയും വനസമ്പത്ത് വെട്ടി സ്വകാര്യ വ്യക്തിയുടെതോട്ടത്തിലൂടെ കൊണ്ടു പോകുമ്പോള്‍ അത് സ്വകാര്യ തടികളായി മാറുന്നു.
ആറ്റില വെള്ളച്ചാട്ടത്തിനു സമീപം മാത്രം സ്വകാര്യ വ്യക്തികള്‍ ചുരുങ്ങിയത് 40 ഏക്കര്‍ സ്ഥലം കൈയേറിയിട്ടുണ്ട്.
അടുത്തിടെ വന്ന റിസോര്ട്ടിലേക്കാവശ്യമായ വെള്ളമെടുക്കുന്നതും തുപ്പനാട് പുഴയില്‍ നിന്നാണ്. മാത്രമല്ല റിസോട്ടില്‍ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നതുംപുഴയിലേക്കാണ്.തുപ്പനാട് പുഴയുടെ കൈവരിയായ ചീനിക്കടവും മണലെടുപ്പ് ഭീഷണിയിലാണ്.ഇതുമൂലം ഗര്‍ത്തങ്ങളും രൂപപ്പെട്ടുകഴിഞ്ഞു. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: