മുതലമട : തെന്മലയില് നിന്നും ഒഴുകിവരുന്ന നീര്‍ച്ചാലുകളെ ഇല്ലാതാക്കി സ്വകാര്യ വ്യക്തിയുടെ നിലംനികത്തുന്നു. മലയോരപ്രദേശമായ കള്ളിയമ്പാറയിലാണ് നികത്തല്‍.
ഖര രാസമാലിന്യം നിക്ഷേപിച്ചും പ്രകൃതിയുടെ പച്ചപ്പിനെ ഇല്ലായ്മ ചെയ്തും മാരക വിഷം പരിസരങ്ങളിലേക്ക് പടര്‍ന്ന് നിരവധി പേരാണ് രോഗാവസ്ഥയിലെത്തിയിട്ടുത്.
യാതൊരു നിയന്ത്രണവുമല്ലാതെയാണ് ഖര രാസമാലിന്യനിക്ഷേപവും ആശുപത്രി-മാലിന്യവും കോഴി ഇറച്ചിമാലിന്യവും നിക്ഷേപിക്കുന്നത്. 80 ഏക്കര്‍ വരുന്ന സ്ഥലത്ത് കുളവും നീര്‍ച്ചാലുകളും മാലിന്യ നിക്ഷേപത്താല്‍ ഇല്ലാതായി. ഇപ്പോള്‍ ഒഴുകി വരുന്ന വെള്ളമാകട്ടെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഖര രാസമാലിന്യം നിക്ഷേപിച്ച സ്ഥലത്തു കൂടിയാണ് അതിനാല്‍ വിഷാംശം വഹിച്ചാണ് ഇവ താഴെക്കെത്തുന്നത്.
ഇത് കാര്‍ഷിക വിളകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍, വന്യമൃഗങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാണ്.
ഇതിനെതിരെ ജനരോഷം ആളിക്കത്തിയതോടെ മാലിന്യ നിക്ഷേപത്തിന് താത്കാലിക ശമനമുണ്ടായെങ്കിലും നിക്ഷേപിച്ച മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടും കഴിഞ്ഞിട്ടില്ല
. അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ വൃക്ക-ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകുന്നതായും ഇവിടെ നടത്തിയ മെഡിക്കല്‍ ക്യാമ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: