കൂറ്റനാട് : പരിസ്ഥിതി ദിനത്തില്‍ സ്കൂളിലേക്ക് ആവശ്യമായ വൃക്ഷതെകള്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് തൈകള്‍ കൊണ്ടുവന്നു നട്ടു.
ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ആനക്കര സ്വാമിനാഥ വിദ്യാലയത്തിലേക്ക്(ഡയറ്റ് ലാബ് സ്കൂളില്‍) പഞ്ചായത്തില്‍ നിന്ന് ലഭിച്ചത് കേലം 40 തൈകള്് ഒരു ക്ലാസിന് ഒരു തൈ പോലുമല്ല ഇതിനെതുടന്നാണ് വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് വൃക്ഷ തൈകള്‍ കൊണ്ടുന്നത്.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളില്‍ ശലഭോദ്യാനവും നിര്‍മ്മിച്ചു. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധുരവീന്ദ്രകുമാര് ഉദ്ഘാടനം ചെയ്തു. ശലഭോദ്യാനത്തിലെ പൂച്ചെടിവെയ്ക്കല് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.കെ.ലീന നിര്‍വഹിച്ചു.വത്സല വിശ്വനാഥന്, ഷറഫുദീന്‍ കളത്തില്‍,മുഹമ്മദ് ഇഖ്ബാല്‍,മണികണ്ഠന്,ബിന്‍സി,സി.കെ.ശശിപച്ചാട്ടിരി, രേഖ, സുബ്രഹ്മണ്യന്, ബിനുകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: