കൂറ്റനാട്ഃ വന്‍ തോതിലുള്ള കുന്നിടിക്കലും പുഴനശീകരണവും തൃത്താലയുടെ പരിസ്ഥിതിക്ക് ഭീഷണിയാകുന്നു.
ചരിത്രത്തിലെ കൊടിയ വരള്‍ച്ചയാണ് പാലക്കാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഇത്തവണ ഉണ്ടായത്. മണലൂറ്റല്‍മൂലം ഭാരതപ്പുഴ മരുഭൂമിക്ക് തുല്യമാകുന്നു. പുഴയില്‍നിന്നും എടുക്കാവുന്നതിലും എത്രയോ ഇരട്ടി മണലാണ് ഓരോ വര്‍ഷവും അന്യസംസ്ഥാനത്തേക്കടക്കം കൊണ്ടുപോകുന്നത്.
നിശ്ചിത അളവ് മണ്ണ് മാത്രമെ എടുക്കാവൂ എന്ന് ജിയോളജി വകുപ്പിന്റെ നിയന്ത്രണം ഉണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. കൂടാതെ കരിങ്കല്ലായും ചെങ്കല്ലായും ഭൂമിതുരക്കല്‍ തകൃതിയിലാണ്. മേഖലയില്‍ പല കുന്നുകളും ഓര്‍മയായി. ആനക്കര, പട്ടിത്തറ, കപ്പൂര്‍ എന്നിവിടങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം വ്യാപമാണ്.
കുമരനെല്ലൂര്‍, വെള്ളാളൂര്‍ നരിമാളന്‍ കുന്നും കല്ല് വെട്ടി നശിപ്പിച്ചതില്പ്പെടുന്ന സ്ഥലങ്ങളാണ്. പറക്കുളം എറവക്കാട് എന്നിവിടങ്ങളിലും സ്ഥിതി ഇതുതന്നെ. പട്ടിത്തറ, ആലൂര്, അരിക്കാട് എന്നിവിടങ്ങളിലില്‍ കരിങ്കല്ലും ചെങ്കല്ലും ഖനനം വ്യാപകമാണ്. നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലും കല്ലുവെട്ട് കേന്ദ്രങ്ങളുണ്ട്.
കുന്നിടിക്കലിന്റെ ഫലമായി തൃത്താലയില്‍ വന്‍ ജലക്ഷാമമാണ് ഇത്തവണ നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: