കൊച്ചി: ടെക്നോളജി കമ്പനിയായ ഷവോമി അതിവേഗ വളര്‍ച്ചയില്‍. ഓണ്‍ലൈന്‍ വിപണിയില്‍ ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നം ജനങ്ങള്‍ക്കു നല്‍കുകയാണ് ലക്ഷ്യമെന്ന് ഷവോമി ഇന്ത്യയുടെ എംഡി മനു ജെയ്ന്‍ പറഞ്ഞു.
പ്രത്യേക ക്ലാസുകള്‍ക്കു വേണ്ടിയല്ല, ബഹുജനങ്ങള്‍ക്കു വേണ്ടിയെന്ന ലക്ഷ്യമാണ്. പല ഓണ്‍ലൈന്‍ കമ്പനികളും നാലുതട്ടില് ഇടനിലക്കാര്‍ക്ക് 2000 രൂപ വീതം ഈടാക്കുമ്പോള്‍ ഷവോമിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എംഐ ഡോട്കോം നേരിട്ട് ഉപഭോക്താവിലെത്തുന്നു. ഇതിന്റെ സാമ്പത്തിക നേട്ടം ഉപഭോക്താക്കള്‍ക്കാണ്.
പുറമേ, മി ഹോം എന്ന സ്റ്റോറുകള്‍ വഴിയും ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് സംവിധാനമായി. മൊബൈല്‍ ഫോണ്‍, റൂട്ടറുകള്‍ തുടങ്ങി വിവിധ ഇലക്ട്രോണിക് സാമഗ്രികള്‍ ഷവോമിക്കുണ്ട്. കേരളത്തില്‍ കൊച്ചിയില്‍ ഉള്‍പ്പെടെ മി ഹോം സ്റ്റോറുകള്‍ തുടങ്ങുമെന്നും മനു ജെയ്ന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: