Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘പിതാവും മാതാവും ഞാന്‍തന്നെ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 07:01 pm IST
in Samskriti

 

ശ്ലോകം : 16

അഹാ മന്ത്രഃ

യാഗകര്‍മത്തിലെ യാജ്ഞ്യാ, പുരോവാക്യ തുടങ്ങിയ മന്ത്രങ്ങള്‍ മാത്രമല്ല, വിവിധ ദേവന്മാരെ ഉദ്ദേശിച്ച് ചെയ്യുന്ന ഹോമങ്ങളിലും പൂജകളിലും ജപിക്കുന്ന മന്ത്രങ്ങളിലും ഭഗവാന്‍ സ്ഥിതിചെയ്യുന്നു. അതിനാല്‍ ഭഗവാനെ ധ്യാനിച്ചുകൊണ്ട് ആ മന്ത്രങ്ങള്‍ ജപിച്ചാല്‍ ആ നാമവും പൂജയും ശ്രീകൃഷ്ണാരാധനയായി മാറുന്നു.

അനമേവ ആജ്യം

പലതരം യജ്ഞങ്ങളിലും പൂജകളിലും ഹോമദ്രവ്യവുമായി നാം സമര്‍പ്പിക്കുന്ന നെയ്യ്, പാല്‍, ഹവിസ്സ് മുതലായ ദ്രവ്യങ്ങളും ഭഗവാന്‍ തന്നെയാണെന്ന ബോധ്യം അത്യാവശ്യമാണ്. എങ്കിലേ ആ ദേവന്മാര്‍ സന്തോഷിക്കുകയുള്ളൂ.

‘അഗ്നി’- യാഗങ്ങളിലെ ആഹമനീയം തുടങ്ങിയ അഗ്നിയും ദീപനാളങ്ങളില്‍ ജ്വലിക്കുന്ന അഗ്നിയും ഭഗവാന്റെ ആവാസസ്ഥാനം തന്നെ. ദീപത്തില്‍ ഗണപതിയെയും മറ്റുമാണ് പൂജിക്കുന്നതെങ്കിലും അതു ഏറ്റുവാങ്ങുന്നത് ഭഗവാന്‍ തന്നെയാണ്.

ഹുതം അഹം- എല്ലാ യാഗങ്ങളിലും ഹോമങ്ങളിലും പൂജകളിലും വിവിധ ദേവന്മാരെയാണ് ദേവതകളായി കല്‍പ്പിക്കുന്നതെങ്കിലും ആ ഹോമാദികള്‍ ശ്രീകൃഷ്ണ ഭഗവാന്റെ വിവിധരൂപങ്ങള്‍ തന്നെയാണ് എന്ന് നാം മനസ്സിലാക്കണം.

ശ്ലോകം 17

അസ്യജഗതഃ

പിതാ മാതാ അഹം

അഖിലകോടി ബ്രഹ്മാണ്ഡങ്ങളുടെയും അവയിലെ ദേവന്മാര്‍ തുടങ്ങിയ സര്‍വപ്രാണികളുടെയും പിതാവും മാതാവും ഞാന്‍ തന്നെയാണെന്ന് ശ്രീകൃഷ്ണഭഗവാന്‍ പറയുന്നു. അപ്പോള്‍ നമ്മുടെ എല്ലാവരുടെയും മാതാപിതാക്കള്‍ക്കു നമ്മെ ഉല്‍പ്പാദിപ്പിക്കാനും വളര്‍ത്താനുമുള്ള കഴിവ് അവര്‍ക്ക് കൊടുക്കുന്നത് ഭഗവാന്‍ തന്നെയാണ്. മാതാപിതാക്കന്മാരെ നമസ്‌കരിക്കുമ്പോള്‍ ആ നമസ്‌കാരം സ്വീകരിക്കുന്നത് ഭഗവാന്‍ തന്നെയാണ്.

ധാതാ അഹം

അച്ഛനമ്മമാര്‍ മരണപ്പെടുകയാണെങ്കില്‍ നമ്മെ വേറെ ആരെങ്കിലുമായിരിക്കും വളര്‍ത്തി വലിയവനാക്കുന്നത്. അത്തരം ആളുകളിലും ഭഗവാന്റെ സാന്നിദ്ധ്യം ഉണ്ടെന്ന ബോധത്തോടെ നാം അവരെ നമസ്‌കരിക്കണം.

അച്ഛനമ്മമാരെയും വളര്‍ത്തച്ഛനെയും ഉപേക്ഷിക്കുയോ അനാഥാലയത്തില്‍ തള്ളുകയോ ചെയ്യുന്നവര്‍ മഹാപാപികള്‍ ആണെന്നു മാത്രമല്ല, ഭഗവനെ ദ്വേഷിക്കുന്നവരും നിന്ദിക്കുന്നവരുമാണ്; സംശയമില്ല.

പിതാമഹഃ അഹം

മനുഷ്യരെല്ലാം ആദ്യത്തെ ‘സ്വയംഭുവന്‍’ എന്നു പറയപ്പെടുന്ന മനുവില്‍നിന്നാണ് ക്രമേണ തലമുറകളായി ജനിച്ചിട്ടുള്ളത്. അപ്പോള്‍ ആ മനുവാണ് നമ്മുടെ എല്ലാം അച്ഛന്‍. അച്ഛന്റെ അച്ഛനെയാണ് സംസ്‌കൃതത്തില്‍ പിതാമഹന്‍ എന്നുപറയുന്നത്. മനുവിന്റെ അച്ഛന്‍ ബ്രഹ്മാവാണ്. അതുകൊണ്ട് ബ്രഹ്മാവാണ് നമ്മുടെ എല്ലാം പിതാമഹന്‍. ആ ബ്രഹ്മാവായി ശോഭിക്കുന്നതും ഭൗതികതലത്തില്‍ നമ്മുടെ മുത്തശ്ശനായ വ്യക്തിയുടെ ഭഗവാന്റെ ചൈതന്യസ്ഫുരണങ്ങളാണ്.

വേദ്യം പവിത്രം അഹം

ഭൗതികപദാര്‍ത്ഥങ്ങളുടെ ഘടനയും സ്വഭാവവും അറിയുന്നത് ഭൗതികജ്ഞാനം. ആത്മാവിന്റെയും പരമാത്മാവിന്റെയും ദേഹ മനോബുദ്ധികളുടെയും പ്രവര്‍ത്തനങ്ങളെ അറിയുന്നത് ആത്മീയജ്ഞാനം. ഭൗതികജ്ഞാനം നമ്മുടെ ഉന്നതിക്ക് തടസ്സം സൃഷ്ടിക്കും. അതുകൊണ്ട് ആ ജ്ഞാനം അശുദ്ധമാണ്. ആത്മീയ ജ്ഞാനം നമ്മുടെ മോക്ഷത്തിന് സഹായകമാണ്. അതിനാല്‍ അത് പവിത്രമാണ്; ശുദ്ധമാണ്. അശുദ്ധമായ ജ്ഞാനത്തിന്റെ ഉത്കൃഷ്ടാവസ്ഥ ഭഗവത്തത്ത്വ ജ്ഞാനമാണ്. ആത്മീയ ജ്ഞാനത്തില്‍ ഭഗവാന്റെ ചൈതന്യമുണ്ട്. ആയതിനാല്‍ ആത്മജ്ഞാനമാണ് നാം നേടേണ്ടത്.

ഓംകാരഃ അഹം

സകലമന്ത്രങ്ങളുടെയും വേദപുരാണേതിഹാസങ്ങളുടെയും ബീജം-വിത്ത്-…. ഭഗവാന്റെ ശബ്ദബ്രഹ്മമായ-അവ്യക്തരൂപമായ-പ്രതീകവുമാണത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.